Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ വഴി ബുക്ക് ചെയ്തത് വെറും 4 ഊബർ യാത്രകൾ! ഇതെന്ത്​ കഥ!

text_fields
bookmark_border
32 കോടി ഇടപാടുകൾക്കിടയിലെ ഞെട്ടിക്കുന്ന കണക്ക്
എ.ഐ വഴി ബുക്ക് ചെയ്തത് വെറും 4 ഊബർ യാത്രകൾ!   ഇതെന്ത്​ കഥ!
cancel

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. യാത്രകൾ ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും ഉൾപ്പെടെ ഉപയോക്താക്കൾക്കുവേണ്ടി വിവിധ ഓൺലൈൻ ഇടപാടുകൾ സ്വയം പൂർത്തിയാക്കാൻ കഴിയുന്ന എ.ഐ ഏജന്റുകളെക്കുറിച്ചും വലിയ പ്രതീക്ഷകളാണുള്ളത്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗം ഇപ്പോഴും വളരെ പരിമിതമാണെന്നാണ് ഊബർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

എ.ഐ വഴി ബുക്ക് ചെയ്തത് നാല് യാത്രകൾ മാത്രം

ഒക്ടോബറിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന ഒരാഴ്ചയിൽ എ.ഐ ഏജന്റുകൾ വഴി ബുക്ക് ചെയ്തത് വെറും നാല് ഊബർ യാത്രകൾ മാത്രമാണ്. ഹാലോവീൻ ആഘോഷങ്ങൾ നടന്ന ആഴ്ചയിലായിരുന്നു ഈ കണക്ക്.ഊബർ ഈറ്റ്സിന്റെ കാര്യത്തിൽ എ.ഐ ഏജന്റുകൾ വഴി കൂടുതൽ ഓർഡറുകൾ ലഭിച്ചെങ്കിലും മൊത്തം ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ അതും വളരെ കുറവാണ്. ഏകദേശം 500 ഭക്ഷണ ഓർഡറുകളാണ് എ.ഐ ഏജന്റുകൾ വഴി ബുക്ക് ചെയ്തത്.ഊബറിന്റെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് കമ്പനി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഹാലോവീൻ ആഴ്ചയിൽ ഊബറും ഊബർ ഈറ്റ്സും ചേർന്ന് ഏകദേശം 32 കോടി യാത്രകളും ഭക്ഷണ ഓർഡറുകളും കൈകാര്യം ചെയ്തതായി കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ബാലാജി കൃഷ്ണമൂർത്തി പറഞ്ഞു.ഇത്രയധികം ഇടപാടുകൾ നടന്ന ആഴ്ചയിൽ എ.ഐ ഏജന്റുകൾ വഴി ലഭിച്ച നാല് യാത്രകളും 500 ഭക്ഷണ ഓർഡറുകളും മാത്രമാണ് ശ്രദ്ധേയമായ കണക്ക്. എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോഴും ദൈനംദിന ഇടപാടുകൾക്കായി ആളുകൾ ഇപ്പോഴും ഈ സംവിധാനങ്ങളെ കാര്യമായി ആശ്രയിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

എ.ഐ ഏജന്റുകളുടെ ഉപയോഗം ഇനിയും പ്രാരംഭ ഘട്ടത്തിൽ

എ.ഐ ഏജന്റുകൾ വഴിയുള്ള ഇടപാടുകളിൽ ഇപ്പോൾ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ലെന്ന് ഊബർ സി.ഇ.ഒ ദാര ഖോസ്രോഷാഹി സമ്മതിച്ചു. ഈ രംഗത്ത് ലഭിച്ച പ്രതികരണം വളരെ പ്രാരംഭവും പരിമിതവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ വരുംകാലത്ത് എ.ഐ ഏജന്റുകളുടെ ഉപയോഗം വർധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഉപയോക്താവിന്റെ നിർദേശപ്രകാരം വിവിധ ജോലികൾ സ്വയം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് എ.ഐ ഏജന്റുകളുടെ പ്രധാന സവിശേഷത. എന്നാൽ ഊബറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണക്കാരുടെ ദൈനംദിന ഉപയോഗത്തിലേക്ക് വ്യാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uber AI Agents: Just 4 Rides Booked in October
Next Story