Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ കളിക്ക്​ ഞങ്ങളില്ല; ഇൻസ്റ്റയോട്​​ മുട്ടാൻ തുടങ്ങിയ ഫ്ലീറ്റ്​സ്​ സേവനം പൂട്ടി ട്വിറ്റർ, ട്രോളുകളുമായി നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഈ കളിക്ക്​...

'ഈ കളിക്ക്​ ഞങ്ങളില്ല'; ഇൻസ്റ്റയോട്​​ മുട്ടാൻ തുടങ്ങിയ 'ഫ്ലീറ്റ്​സ്​' സേവനം പൂട്ടി ട്വിറ്റർ, ട്രോളുകളുമായി നെറ്റിസൺസ്​

text_fields
bookmark_border

സ്​നാപ്​ചാറ്റിലേയും ഇൻസ്റ്റാഗ്രാമിലേയും 'സ്​റ്റോറി'കളോട്​ മത്സരിക്കാനായി തുടങ്ങിയ 'ഫ്ലീറ്റ്​സ്'​ സേവനം ട്വിറ്റർ അവസാനിപ്പിച്ചു. എട്ട്​ മാസങ്ങൾക്ക്​ മുമ്പായിരുന്നു ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്​ഫോമിൽ 'അപ്രത്യക്ഷമാവുന്ന ട്വീറ്റ്​സ്​' അഥവാ ഫ്ലീറ്റ്​സ്​ അവതരിപ്പിച്ചത്​. ഫുൾസ്​ക്രീനിൽ ഫോ​ട്ടോകളും വിഡിയോകളും ട്വിറ്റർ പ്രതികരണങ്ങളും സാധാരണ ​​ടെക്​സ്റ്റുംവരെ കാണിക്കാനാകുന്ന സേവനമാണ്​ 'ഫ്ലീറ്റ്​സ്​'. 24 മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാവുന്ന തരത്തിലാണ്​ ഫ്ലീറ്റ്​സി​െൻറ പ്രവർത്തനം. ഈ​ സേവനം വർഷങ്ങൾക്ക്​ മു​േമ്പ തന്നെ സ്​നാപ്​ചാറ്റും ഫേസ്​ബുക്കും അവതരിപ്പിച്ചിരുന്നു.

കൂടുതൽ പേർ ട്വിറ്ററിലെത്തി ഉള്ളടക്കം പോസ്റ്റ്​ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്​ തുടങ്ങിയതെങ്കിലും നിലവിലെ ഉപയോക്​താക്കൾ മാത്രമാണ്​ പ്രയോജനപ്പെടുത്തുന്നതെന്ന്​ കമ്പനി അറിയിച്ചു. അതേസമയം, പുതിയ യൂസർമാർ പ്രതീക്ഷിച്ച പോലെ ഫ്ലീറ്റ്​സ്​ സേവനം ഉപയോഗിച്ചില്ലെന്നും ട്വിറ്റർ വ്യക്​തമാക്കി. സേവനം തുടങ്ങു​േമ്പാൾ പ്രതിദിന ഉപയോക്​താക്കളുടെ എണ്ണം 31.5 കോടിയിലെത്തിക്കുകയെന്നതായിരുന്നു ട്വിറ്ററി​െൻറ ലക്ഷ്യം.

എന്തായാലും ഫ്ലീറ്റ്​സി​െൻറ അപ്രത്യക്ഷമാവൽ ഇൻറർനെറ്റിൽ ട്രോളുകളും മീമുകളുമുണ്ടാവാനുള്ള പുതിയ കാരണമായി മാറിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrollsmemeTwitterFleets
News Summary - Twitter to shut down Fleets Twitterati bid farewell with memes
Next Story