സ്മാർട്ട് ടി.വിക്കായി ട്വിറ്റർ വിഡിയോ ആപ് അവതരിപ്പിക്കുമെന്ന് ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: സ്മാർട്ട് ടി.വിക്കായി ട്വിറ്റർ വിഡിയോ ആപ് അവതരിപ്പിക്കുമെന്ന് ഇലോൺ മസ്ക്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ട്വിറ്റർ അറിയിപ്പ് നൽകിയത്. വിഡിയോ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ നീക്കം.
ട്വിറ്റർ വിഡിയോ ആപ് വേണമെന്ന ആവശ്യത്തോട് അത് വരുന്നുണ്ടെന്നായിരുന്നു മസ്കിന്റെ മറുപടി. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ലിൻഡ യാകാരിനോയും മസ്കും ചേർന്ന് നിക്ഷേപകർക്കായി പ്രസന്റേഷൻ അവതരിപ്പിച്ചിരുന്നു. ഇതിലും വിഡിയോയിൽ ട്വിറ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു.
വിഡിയോക്കൊപ്പം പരസ്യങ്ങളും സ്പോൺസർഷിപ്പുകളും നൽകാനാണ് ട്വിറ്ററിന്റെ പദ്ധതി. നിലവിൽ ട്വിറ്ററിലെ വെർട്ടിക്കൽ വിഡിയോകൾക്ക് വലിയൊരു വിഭാഗം ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ. നേരത്തെ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം വലിയ പ്രതിസന്ധി കമ്പനി അഭിമുഖീകരിച്ചിരുന്നു. ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഉൾപ്പടെ ട്വിറ്ററിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

