Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഉയർന്നു പാറി ട്വിറ്റർ;...

ഉയർന്നു പാറി ട്വിറ്റർ; വ​രു​മാ​ന​വും വ​രി​ക്കാ​രും കൂ​ടി

text_fields
bookmark_border
Twitter
cancel
Listen to this Article

സാ​ൻ​​​​ഫ്രാ​ൻ​സി​സ്കോ: വ​രു​മാ​ന​ത്തി​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും ട്വി​റ്റ​റി​ന് നേ​ട്ടം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് മാ​ർ​ച്ച് വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ വ​രു​മാ​നം 16 ശ​ത​മാ​നം ഉ​യ​ർ​ന്ന് 120 കോ​ടി (ഏ​ക​ദേ​ശം 9199 കോ​ടി രൂ​പ) ഡോ​ള​റി​ലെ​ത്തി​യ​താ​യി ട്വി​റ്റ​ർ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. പ്ര​തി​ദി​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ 16 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി.

ശ​രാ​ശ​രി 22.9 കോ​ടി പ്ര​തി​ദി​ന സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളാ​യി. ഒ​രു വ​ർ​ഷം മു​മ്പ് ഇ​ത് 19.9 കോ​ടി​യാ​യി​രു​ന്നു. 4400 കോ​ടി (3.36 ല​ക്ഷം കോ​ടി രൂ​പ) ഡോ​ള​റി​ന് ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന് ട്വി​റ്റ​ർ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​റ​കെ​യാ​ണ് പാ​ദ​വാ​ർ​ഷി​ക ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​ത്.

ട്വി​റ്റ​ർ ക​രാ​ർ ഒ​പ്പി​ട്ട​തോ​ടെ 2013 മു​ത​ൽ പൊ​തു ക​മ്പ​നി​യെ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​നം ക​രാ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ട്വി​റ്റ​ർ മ​സ്കി​ന്റെ കൈ​യി​ലാ​കും.

ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും മ​സ്ക് സ്വ​ന്ത​മാ​ക്കു​ന്ന​തോ​ടെ ഇ​തു​വ​രെ ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്തി​രു​ന്ന ട്വി​റ്റ​ര്‍ സ്വ​കാ​ര്യ ക​മ്പ​നി​യാ​കും. സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ​ര​സ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യി​ല്ല. ക​മ്പ​നി​യു​ടെ ഓ​ഹ​രി​യു​ട​മ​ക​ളി​ൽ ഓ​രോ​രു​ത്ത​ര്‍ക്കും ഒ​രു ഓ​ഹ​രി​യ്ക്ക് 54.2 ഡോ​ള​ര്‍ എ​ന്ന നി​ര​ക്കി​ൽ വി​ല ല​ഭി​ക്കും. ഏ​പ്രി​ൽ ഒ​ന്നി​ന് വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന നി​ര​ക്കി​നെ​ക്കാ​ള്‍ 38 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്.

പു​തി​യ ഏ​റ്റെ​ടു​ക്ക​ൽ ഇ​പ്പോ​ഴ​ത്തെ സി.​ഇ.​ഒ പ​രാ​ഗ് അ​ഗ‍ര്‍വാ​ളി​ന്റെ ജോ​ലി തെ​റി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ഗ​ർ​വാ​ളി​നെ 12 മാ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്താ​ക്കി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന് 42 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 321 കോ​ടി രൂ​പ) ല​ഭി​ക്കു​മെ​ന്ന് ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ക്വി​ലാ​ർ പ​റ​യു​ന്നു. ട്വി​റ്റ​ർ മാ​നേ​ജ്‌​മെ​ന്റി​ൽ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്ന് ഏ​പ്രി​ൽ 14ന് ​ഓ​ഹ​രി ഫ​യ​ലി​ങ്ങി​ൽ മ​സ്‌​ക് പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskTwitter
News Summary - Twitter swept up; Income and taxpayers also
Next Story