Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഡിലീറ്റ്​​ ചെയ്​ത്​ ട്വിറ്റർ; കാരണമിതാണ്​...!
cancel
Homechevron_rightTECHchevron_rightTech Newschevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഡിലീറ്റ്​​ ചെയ്​ത്​ ട്വിറ്റർ; കാരണമിതാണ്​...!

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ നീക്കം ചെയ്​ത്​ ട്വിറ്റർ ഇന്ത്യ. ക​​​േന്‍റാൺമെന്‍റിന് സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത്​ വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്നാണ്​ നടപടി. മാതാപിതാക്കളുടെ മുഖം വ്യക്​തമാവുന്ന വിധത്തിലായിരുന്നു ചിത്രം. സംഭവത്തിൽ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കമീഷന്‍ നോട്ടീസ്​ അയച്ചത്​.


സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തിരുന്നു. ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാലായിരുന്നു​ പരാതി നൽകിയത്​. പോക്​സോ നിയമത്തിലെ 23-ാം വകുപ്പ്​, ശിശു സംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്​, ഐ.പി.സി 228 എ വകുപ്പുകൾ പ്രകാരം രാഹുലിന്‍റെ നടപടി കുറ്റകരമാണെന്നാണ്​ പരാതിയിൽ പറയുന്നത്​​.

ക​​േന്‍റാ​ൺമെന്‍റിനടുത്ത്​ ഓൾഡ്​ നൻഗൽ ഗ്രാമത്തിലാണ്​ കഴിഞ്ഞ ദിവസം രാജ്യത്തെ കണ്ണീരിലാഴ്​ത്തി ഒമ്പതു വയസ്സുള്ള ദലിത്​ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ്​ ഇവർക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം കാറിനുള്ളിലിരുന്ന്​ സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാം.

ചിത്രത്തിലൂടെ പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനുമാണ്​ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്ന്​ ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്‍റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹി ക​േന്‍റാണ്‍മെന്‍റ്​ പ്രദേശത്ത് ഒമ്പതു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീടിന്​ സമീപത്തെ ശ്​മശാനത്തിൽ നിന്ന്​ വെള്ളമെടുക്കാൻ പോയതായിരുന്നു ബാലിക. ശ്​മശാനത്തിലെ പൂജാരിയടക്കമുള്ളവർ അവ​ളെ പീഡിപ്പിച്ച്​ കൊന്നെന്നും തുടര്‍ന്ന് മൃതദേഹം ബലമായി ദഹിപ്പിച്ചെന്നുമാണ്​ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweetFIRrape caseTwitterJusticeForDelhiCanttGirlRahul Gandhi
News Summary - Twitter removes Rahuls tweet
Next Story