Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദിയുടെ അക്കൗണ്ട്​ ഹാക്ക്​ ചെയ്ത സംഭവം; പ്രതികരണവുമായി ട്വിറ്റർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightമോദിയുടെ അക്കൗണ്ട്​...

മോദിയുടെ അക്കൗണ്ട്​ ഹാക്ക്​ ചെയ്ത സംഭവം; പ്രതികരണവുമായി ട്വിറ്റർ

text_fields
bookmark_border

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്​ത്​ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന്​ ട്വീറ്റ്​ ചെയ്​ത സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. മോദിയുടെ അക്കൗണ്ട്​ സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ട്വിറ്റർ അധികൃതർ അറിയിച്ചു.

''ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്​. സംഭവത്തെ കുറിച്ച്​ അറിഞ്ഞയുടൻ അപഹരിക്കപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാൻ ഞങ്ങളുടെ ടീമുകൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​''. -സംഭവത്തിന് മറുപടിയായി ട്വിറ്റർ വക്താവ് ഇന്ത്യ ടുഡേയോട് പറഞ്ഞു. നിലവിൽ മറ്റ് അക്കൗണ്ടുകൾ ഹാക്ക്​ ചെയ്യപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ​ട്വിറ്റർ ഹാക്കിങ്ങിന്​ പിന്നിലുള്ളവരെ കണ്ടെത്താനായി കേന്ദ്ര സർക്കാരിന്‍റെ ടീം പ്രവർത്തനം തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്​. ഏറ്റവും പുതിയ സാ​​ങ്കേതി വിദ്യ ഉപയോഗിച്ചാണ്​ ഹാക്കറെ കുടുക്കാൻ പ്രവർത്തിക്കുന്നത്​.

നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടായിരുന്നു ഞായറാഴ്ച പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപെട്ടതിന്​ പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്​​ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചത്. ഒരു മണിക്കൂര്‍ നേരത്തെക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു.

ഇന്ത്യ ഔദ്യോഗികമായി ബിറ്റ്കോയിൻ അംഗീകരിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബിറ്റ് കോയിൻ (ബി.ടി.സി) വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കർ ട്വീറ്റ് ചെയ്തത്. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വീക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. 2020 സെപ്റ്റംബറിലും മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBitcoinTwitter Account HackedHackerIndiaTwitter
News Summary - Twitter reacts after PM Modis account hacked
Next Story