Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്റർ പ്രവർത്തനം...

ട്വിറ്റർ പ്രവർത്തനം നിലച്ചു; നിരവധി ഉപയോക്താക്കൾക്ക് സേവനം ലഭ്യമായില്ല

text_fields
bookmark_border
ട്വിറ്റർ പ്രവർത്തനം നിലച്ചു; നിരവധി ഉപയോക്താക്കൾക്ക് സേവനം ലഭ്യമായില്ല
cancel

വാഷിങ്ടൺ: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിനാളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് പിഴവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്​ക് ടോപ്പ് യൂസേഴ്സിന് ട്വിറ്ററിന്റെ സേവനം ലഭ്യമായില്ല. ഇവർക്ക് ട്വിറ്ററിലേക്ക് സെൻ-ഇൻ ചെയ്യാനോ നോട്ടിഫിക്കേഷൻ നോക്കാനോ സാധിച്ചില്ല.

ഏകദേശം 10,000ത്തോളം പേർക്ക് സൈറ്റിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇവരുടെ അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആവുകയായിരുന്നുവെന്നാണ് പരാതി. ചിലർക്ക് ട്വിറ്ററിൽ നോട്ടിഫിക്കേഷൻ ലഭിക്കാതെ പോവുകയായിരുന്നു.

ട്വിറ്ററിന്റെ സെർവറുകളുടെ ശേഷിയും കഴിഞ്ഞതോടെയാണ് വീണ്ടും പ്രശ്നമുണ്ടായതെന്നാണ് സൂചന. ഇലോൺ മസ്ക് സി.ഇ.ഒയായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ട്വിറ്ററിൽ പ്രശ്നമുണ്ടാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterTwitter Down
News Summary - Twitter down globally, error message greets several users
Next Story