Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightരാജ്യത്ത്​ ഏപ്രിൽ മുതൽ...

രാജ്യത്ത്​ ഏപ്രിൽ മുതൽ എൽ.ഇ.ഡി ടിവികളുടെ വില ഗണ്യമായി ഉയരും; കാരണമിതാണ്...!​

text_fields
bookmark_border
രാജ്യത്ത്​ ഏപ്രിൽ മുതൽ എൽ.ഇ.ഡി ടിവികളുടെ വില ഗണ്യമായി ഉയരും; കാരണമിതാണ്...!​
cancel

ഒടിടി പ്ലാറ്റ്​ഫോമുകളും കൂടെ ആൻഡ്രോയ്​ഡ്​ ടിവികളും ഇന്ത്യയിലെ വീടകങ്ങളിൽ സജീവമാകാൻ തുടങ്ങിയത്​ ലോക്​ഡൗൺ കാലത്തായിരുന്നു. സൂപ്പർസ്റ്റാർ ചിത്രങ്ങളടക്കം നേരിട്ട്​ ഒടിടി റിലീസായെത്താൻ തുടങ്ങിയതോടെ ആളുകൾ വിനോദ മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിൽ മടികൂടാതെ പങ്കാളികളാകാൻ തുടങ്ങുകയായിരുന്നു. ലോക്​ഡൗൺ കാലത്ത്​ ലാപ്​ടോപ്പുകളെ പോലെ ആളുകൾ ഓടിനടന്ന്​ വാങ്ങിയ ഒരു ഇലക്​ട്രോണിക്​ ഉത്​പന്നം എൽ.ഇ.ഡി സ്​മാർട്ട്​ ടിവികളാണ്​.

എന്നാൽ, ഇന്ത്യയിൽ ഏപ്രിൽ മാസം മുതൽ എൽ.ഇ.ഡി ടെലിവിഷനുകൾക്ക്​ വില ഗണ്യമായി കൂടാൻ പോവുകയാണെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആഗോള വിപണികളിൽ 'ഓപ്പൺ സെൽ പാനലുകളുടെ' വില കഴിഞ്ഞ ഒരു മാസത്തിനിടെ 35% വരെ ഉയർന്നതിനാലാണിത്​. പാനസോണിക്, ഹെയർ, തോംസൺ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ഈ വർഷം ഏപ്രിൽ മുതൽ വില വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്​. എൽ.ജി പോലുള്ള ചില കമ്പനികൾ ഇതിനകം തന്നെ വില ഉയർത്തിയിട്ടുണ്ട്. ടിവി നിർമ്മാണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓപ്പൺ സെൽ പാനൽ, ഇത് യൂണിറ്റിന്റെ 60 ശതമാനവും ഉൾക്കൊള്ളുന്നു.

'പാനൽ വില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്​. അതിനാൽ ടിവികളുടെ വിലയും കൂടിയേക്കും. ഏപ്രിൽ മാസത്തോടെ ടിവി വില ഇനിയും വർധിക്കാൻ സാധ്യതയുണ്ട്'​. -പാനസോണിക് ഇന്ത്യ - ദക്ഷിണേഷ്യ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവുമായ മനീഷ് ശർമ പറഞ്ഞു. അഞ്ച്​ മുതൽ ഏഴ്​ ശതമാനം വരെ വർധിച്ചേക്കുമെന്നാണ്​ ​അദ്ദേഹം സൂചന നൽകുന്നത്​.

വില കൂട്ടുകയല്ലാതെ വേറെ നിവർത്തിയില്ലെന്ന്​​ ഹെയർ അപ്ലയൻസസ്​ ഇന്ത്യ പ്രസി. എറിക്​ ബ്രഗാൻസ പറഞ്ഞു. 'ഓപൺ സെല്ലുകളുടെ വില വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡ്​ പ്രകാരം അത്​ ഇനിയും കൂടാനേ സാധ്യതയുള്ളൂ. അത്​ സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾക്കും തുടർച്ചയായി വില കൂ​േട്ടണ്ടിവരും' -അദ്ദേഹം വ്യക്​തമാക്കി.

വിപണിയിൽ ഓപ്പൺ സെല്ലുകളുടെ ദൗർലഭ്യം ഉണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ വില മൂന്നിരട്ടിയായി വർധിച്ചതായും ഫ്രഞ്ച് ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസണിന്‍റെയും യുഎസ് ആസ്ഥാനമായുള്ള കൊഡാക്കിന്‍റെയും ബ്രാൻഡ് ലൈസൻസിയായ സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TV Price
News Summary - TV Prices Set To Rise From April
Next Story