Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇത്​ എ​െൻറ അക്കൗണ്ടല്ല എന്ന്​ പറഞ്ഞ്​ ട്രംപ്​ തുടങ്ങിയ ട്വിറ്റർ അക്കൗണ്ടും പൂട്ടി
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഇത്​ എ​െൻറ...

'ഇത്​ എ​െൻറ അക്കൗണ്ടല്ല' എന്ന്​ പറഞ്ഞ്​ ട്രംപ്​ തുടങ്ങിയ ട്വിറ്റർ അക്കൗണ്ടും പൂട്ടി

text_fields
bookmark_border

കാപിറ്റൽ കലാപത്തിന്​ പിന്നാലെ മുൻ അമേരിക്കൻ പ്രസിഡൻറിനെ തങ്ങളുടെ പ്ലാറ്റ്​ഫോമുകളിൽ നിന്നും എന്നെന്നേക്കുമായി വിലക്കിയിരിക്കുകയാണ്​ ട്വിറ്ററും ഫേസ്​ബുക്കും. എന്നാൽ, അതിനെ ട്രംപ്​ നേരിട്ടത്​ സ്വന്തമായി ഒരു സോഷ്യൽ മീഡിയ തുടങ്ങിയിട്ടായിരുന്നു. പക്ഷെ, കേവലം ഒരു വേർഡ്​പ്രസ്​ ബ്ലോഗായിരുന്നു അത്​ എന്ന്​ മാത്രം. ഒറ്റ നോട്ടത്തിൽ ട്വിറ്റർ പോലെ തോന്നിക്കുന്ന ബ്ലോഗിൽ നിറയെ ട്രംപിന്‍റെ പ്രസ്​താവനകളും പ്രഖ്യാപനങ്ങളും മാത്രമാണുള്ളത്​​.

താൻ മാത്രമുള്ള പുതിയ സോഷ്യൽ മീഡിയ തുടങ്ങിയ സ്ഥിതിക്ക്​ അതിന്​ പ്രമോഷൻ നൽകാനും അതിൽ പോസ്റ്റ്​ ചെയ്യുന്ന കാര്യങ്ങൾ പുറംലോകത്തെത്തിക്കാനും ട്രംപും സംഘവും​ പയറ്റിയ ബുദ്ധി അവ ട്വിറ്ററിൽ പങ്കുവെക്കാം എന്നുള്ളതായിരുന്നു. ട്രംപി​െൻറ ടീം ട്വിറ്ററിൽ അതി​െൻറ ഭാഗമായി @DJTDesk, എന്ന പേരിൽ പുതിയ അക്കൗണ്ട്​ തുടങ്ങി.

എന്നാൽ, മണിക്കൂറുകൾക്കകം ട്വിറ്റർ അത്​ നീക്കം ചെയ്യുകയായിരുന്നു. ട്വിറ്ററി​െൻറ നിയമങ്ങൾ ലംഘിച്ചു എന്ന്​ കാട്ടിയാണ്​ അക്കൗണ്ട്​ പൂട്ടിയത്​. ''ഞങ്ങളുടെ നിരോധനം ഒഴിവാക്കൽ നയത്തിൽ പറഞ്ഞതുപോലെ, നിരോധിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട ഉള്ളടക്കം മാറ്റിസ്ഥാപിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെ ഞങ്ങൾ നടപടി സ്വീകരിക്കും." -ബിസിനസ്​ ഇൻ‌സൈഡറിന് നൽകിയ പ്രസ്താവനയിൽ, ട്വിറ്റർ വക്താവ് പറഞ്ഞു,


ട്രംപി​െൻറ ടീം തുടങ്ങിയ ട്വിറ്റർ അക്കൗണ്ടി​െൻറ ബയോ (bio) വിശദീകരിക്കുന്നത്​​, ട്രംപി​െൻറ പുതിയ വെബ്​ സൈറ്റിൽ നിന്നുള്ള​ പോസ്റ്റുകളാണ്​ ഇവിടെ പങ്കുവെക്കുന്നത്​ എന്നാണ്​. 'ഡോണൾഡ്​ ട്രംപ്​ ട്വീറ്റ്​ ചെയ്യുന്നതല്ല' എന്നും പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്​. എന്നാൽ, ട്വിറ്റർ അതൊന്നും കാര്യമാക്കിയില്ല. നേരത്തെ നിരോധിച്ച അക്കൗണ്ടിന്​ പകരം പുതിയ അക്കൗണ്ട്​ തുടങ്ങി അതിൽ പോസ്റ്റ്​ ചെയ്​തിരുന്ന കാര്യങ്ങൾ പങ്കുവെക്കുന്നു എന്ന്​ തന്നെയാണ്​ അവർ വിശ്വസിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpcapitol riotTrump Twitter banTwitter
News Summary - Trump creates new Twitter account in different name Twitter suspends it
Next Story