ആൺകുട്ടികൾക്കായി ട്രെൻഡിങ് ജെമിനി എ.ഐ ഫോട്ടോ പ്രോംപ്റ്റുകൾ
text_fieldsസോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നsocial ജെമിനി എ.ഐ ഫോട്ടോ പ്രോംപ്റ്റുകൾ പരിചയപ്പെടാം. സാധാരണ സെൽഫികളെ സിനിമാറ്റിക്, ഹൈ ക്വാളിറ്റി പോർട്രെയിറ്റുകളാക്കി മാറ്റുന്ന ഗൂഗ്ൾ ജെമിനി എ.ഐ ഫോട്ടോ പ്രോംപ്റ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുകയാണ്.
ഇൻസ്റ്റഗ്രാം, റീലുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവക്കായി യുവാക്കൾ കൂടുതലായി ഈ എ.ഐ ട്രെൻഡ് ഉപയോഗിക്കുന്നു. ഫോട്ടോ എഡിറ്റിങ്ങിന് വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല എന്നതാണ് ഈ ട്രെൻഡിന്റെ പ്രത്യേകത. റെഡിമേഡ് പ്രോംപ്റ്റുകൾ കോപ്പിപേസ്റ്റ് ചെയ്താൽ മാത്രം മതി. ജെമിനി എ.ഐ തന്നെ ഫോട്ടോയെ പ്രൊഫഷണൽ ലുക്കിലേക്ക് മാറ്റി തരും.
മികച്ച ഫലം ലഭിക്കാൻ ശ്രദ്ധിക്കേണ്ടത്
ഗൂഗ്ൾ ജെമിനി എ.ഐയിൽ ഫോട്ടോ എഡിറ്റിങ് ഓപ്ഷൻ ഓപൺ ചെയ്യുക. സ്വന്തം സെൽഫി അപ്‌ലോഡ് ചെയ്ത ശേഷം വൈറലായ പ്രോംപ്റ്റുകൾ നൽകുകയാണ് ചെയ്യേണ്ടത്.
വ്യക്തമായതും നല്ല ലൈറ്റിങ്ങുമുള്ള ഫോട്ടോ ഉപയോഗിക്കുക. പ്രോംപ്റ്റിൽ ലൈറ്റിംഗ്, പശ്ചാത്തലം, ഡ്രസ്, മൂഡ് എന്നിവ വ്യക്തമായി എഴുതുക. മുഖം മാറരുതെന്ന് ആഗ്രഹിക്കുന്നവർ അതും കൃത്യമായി ചേർക്കാവുന്നതാണ്.
ഒരേ മുഖം,സ്വാഭാവിക ചർമ്മ ഘടന,അൾട്രാ റിയലിസ്റ്റിക് സിനിമാറ്റിക് പോർട്രെയ്റ്റ് തുടങ്ങിയ നിർദേശങ്ങൾ ചേർത്താൽ മുഖഭാവം മാറാതെ തന്നെ മികച്ച ഫലം ലഭിക്കുന്നതാണ്.
ട്രെൻഡിങ്ങിൽ ഉള്ള സ്റ്റൈലുകൾ
ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന പ്രോംപ്റ്റുകളിൽ ഉൾപ്പെടുന്നവയെ അറിയാം. ഗാർഡൻ സ്ട്രീറ്റ്‌വെയർ സിനിമാറ്റിക് ലുക്ക്, അർബൻ ഗേറ്റ് സ്റ്റൈൽ പോർട്രെയിറ്റ്,റൂഫ്‌ടോപ്പ് എലിഗൻസ് ഫോട്ടോ,ഗ്രാഫിറ്റി ആർട്ട് പശ്ചാത്തലമുള്ള ക്രിയേറ്റീവ് ലുക്ക്,ലക്സറി ഹുഡി സിനിമാറ്റിക് പോർട്രെയിറ്റ് എന്നിവയെല്ലാം ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
യുവാക്കൾക്ക് പ്രിയങ്കരമായത് എന്തുകൊണ്ട്?
കുറഞ്ഞ സമയം കൊണ്ടുള്ള ഹൈക്വാളിറ്റി ഫോട്ടോകൾ ലഭ്യമാകുന്നു. അതിന് പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്‍റെ ആവശ്യം വരുന്നില്ല. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ട്രെൻഡിങ് ലുക്ക് എ.ഐ.ഫോട്ടോ എഡിറ്റിങ് ട്രെൻഡ് ഇനിയും ശക്തമാകുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പുതുമയുള്ള ജെമിനി എ.ഐ പ്രോംപ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

