Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാർജ് കുറഞ്ഞ ഒരു ജി.ബി...

ചാർജ് കുറഞ്ഞ ഒരു ജി.ബി പ്ലാൻ പിൻവലിച്ചതിൽ ജിയോയോടും എയർടെല്ലിനോടും വിശദീകരണം തേടി ട്രായ്

text_fields
bookmark_border
ചാർജ് കുറഞ്ഞ ഒരു ജി.ബി പ്ലാൻ പിൻവലിച്ചതിൽ ജിയോയോടും എയർടെല്ലിനോടും വിശദീകരണം തേടി ട്രായ്
cancel

കൊച്ചി: സാധാരണക്കാരായ ഉപഭോക്താക്കൾ ആശ്രയിക്കുന്ന അടിസ്ഥാന ഡേറ്റ പ്ലാനുകൾ പിൻവലിച്ചതിന്​ റിലയൻസ്​ ജിയോയോടും എയർടെലിനോടും ടെലികോം വകുപ്പ്​ വിശദീകരണം തേടി. ഇത്​ സംബന്ധിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും (ട്രായ്​) ആവശ്യപ്പെട്ടു. ടെലികോം രംഗത്ത്​ ആധിപത്യമുള്ള ഈ രണ്ട്​ കമ്പനികളും കഴിഞ്ഞ മാസമാണ്​ അടിസ്ഥാന നിരക്കുകളിലുള്ള പ്രതിദിന 1 ജി.ബി പ്ലാൻ പിൻവലിച്ചത്​.

ജിയോ 28 ദിവസവും എയർടെൽ 24 ദിവസവും കാലാവധിയുള്ള 1 ജി.ബി പ്ലാൻ 249 രൂപക്കാണ്​ നൽകിയിരുന്നത്​. രണ്ട്​ കമ്പനികളുടെയും നാലിലൊന്ന്​ ഉപഭോക്താക്കൾ ഈ താരിഫ്​ പ്ലാനാണ്​ ഉപയോഗിച്ചിരുന്നത്​. ഇത്​ പിൻവലിച്ചതോടെ ഉയർന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക്​ മാറാൻ അവർ നിർബന്ധിതരായി.

ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം ഉയർത്താനാണ്​ ഇവർ അടിസ്ഥാന പ്ലാൻ പിൻവലിച്ചതെന്നാണ്​ ടെലികോം രംഗത്തെ വിദഗ്​ധർ പറയുന്നത്​. അടിസ്ഥാന പ്ലാൻ പിൻവലിച്ചതുവഴി ജിയോക്ക്​ ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം 11-13 രൂപയും എയർടെലിന്​ 10-11 രൂപയും വർധിച്ചു. വിപണി സാഹചര്യം വിലയിരുത്തിയാണ്​ പ്ലാനുകൾ പിൻവലിച്ചതെന്നാണ്​ രണ്ട്​ കമ്പനികളും അവകാശപ്പെടുന്നത്​.

ഓൺലൈൻ പ്ലാറ്റ്​ഫോമിൽനിന്ന്​ മാത്രമാണ്​ അടിസ്ഥാന പ്ലാൻ പിൻവലിച്ചതെന്നും കടകളിൽ നേരിട്ട്​ ചെന്നാൽ ഈ പ്ലാനിൽ റീചാർജ്​ ചെയ്യാൻ ഇപ്പോഴും കഴിയുമെന്നാണ്​ ജിയോ പറയുന്നത്​. അതേസമയം എയർടെൽ ഈ പ്ലാൻ പൂർണമായും പിൻവലിച്ചത്​ സ്ഥിരീകരിക്കുന്നുണ്ട്​. പ്ലാനുകൾ തീരുമാനിക്കാൻ ടെലികോം കമ്പനികൾക്ക്​ സ്വാതന്ത്ര്യമുണ്ടെങ്കിലും ഉപഭോക്തൃ താൽപര്യം പരിഗണിച്ച്​ അതിൽ ഇടപെടാൻ ട്രായ്ക്ക്​​ അധികാരമുണ്ട്​. എന്നാൽ, റിപ്പോർട്ട്​ തേടുന്നതിലപ്പുറം ട്രായ്​ അടിയന്തര നടപടിക്ക്​ മുതിരില്ലെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traijioAIRTELTech News
News Summary - TRAI seeks explanation from Jio and Airtel for withdrawing low-cost 1GB plan
Next Story