ടച്ച് സ്ക്രീനും ആപ്പുകളും പഴങ്കഥയാകുന്നു
text_fieldsടച്ച് സ്ക്രീനും ആപ്പുകളും അടിസ്ഥാന ഇന്റർഫേസുകളായി അരങ്ങുവാഴുന്ന കാലത്തിന് അന്ത്യമാകുന്നുവോ? സ്മാർട്ട്ഫോണുകളോട് നമ്മുടെ ആവശ്യം പറയുന്ന (ഇന്ററാക്ഷൻ) ജോലി എ.ഐ ഏജന്റുകൾ ഏറ്റെടുക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. സാംസങ്ങിന്റെ ഏറ്റവും പുതിയ എസ്25 സീരീസിൽ മൾട്ടിമൊഡൽ എ.ഐ ഏജന്റുകൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ കേട്ടാൽ കാര്യങ്ങൾ വ്യക്തമാകും.
മൾട്ടിമൊഡൽ
നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും അടിസ്ഥാനമാക്കി, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വിഡിയോ തുടങ്ങിയ വ്യത്യസ്ത ഡാറ്റ ഉപയോഗിച്ച് കാര്യം നിർവഹിക്കുന്ന രീതിയാണ് മൾട്ടിമൊഡലിറ്റി. കൂടുതൽ കൃത്യമായ ഉത്തരം ഇതിലൂടെ ലഭിക്കുന്നു.
എന്തും ചെയ്യും എ.ഐ ഇന്റർഫേസ്
ഗാലക്സി എസ്25ലെ എ.ഐ സെലക്ട് എന്ന ഫീച്ചറിൽ അനേകം മൾട്ടിമൊഡൽ ഇന്റഫേസ് ഉൾച്ചേർത്തിട്ടുണ്ട്. ഫോണിന്റെ സ്ക്രീൻ സ്കാൻ ചെയ്ത് അതിൽ കണ്ടതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ഫോണിനോട് നിർദേശിക്കാൻ ഈ എ.ഐക്ക് കഴിയും. യൂട്യൂബ് വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ നാം നിർദേശിച്ചാൽ അതിൽ നിന്നൊരു GIF ഉണ്ടാക്കി നൽകും തുടങ്ങിയ ഒട്ടേറെ ഫീച്ചറുകൾ ഇതിലുണ്ട്.
ആപ്പുകളും ടച്ച് സ്ക്രീനുകളുമായിരുന്നു ഇതുവരെയുള്ള യൂസർ ഇന്റർഫേസുകൾ. ഇനിയങ്ങോട്ട് എ.ഐ ഏജന്റുകളും മൾട്ടിമൊഡലിറ്റിയും ഈ ജോലി ഏറ്റെടുക്കും. ആപ്പും ടച്ച് സീക്രീനും തീർത്തും ഇല്ലാതാവില്ലെങ്കിലും മൾട്ടിമൊഡലിറ്റി പ്രധാനിയായി മാറുമെന്നുറപ്പ്’’
ടി.എം. റോഹ് സാംസങ് മേധാവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

