Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വിറ്ററിനെ വെല്ലാൻ ദേസി ട്വിറ്റർ കൂവുമായി കേന്ദ്രം, എല്ലാവരും ചേരണമെന്നും​ ആഹ്വാനം; അറിയാം കൂ-വിശേഷങ്ങൾ
cancel
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്ററിനെ വെല്ലാൻ...

ട്വിറ്ററിനെ വെല്ലാൻ ദേസി ട്വിറ്റർ 'കൂ'വുമായി കേന്ദ്രം, എല്ലാവരും ചേരണമെന്നും​ ആഹ്വാനം; അറിയാം കൂ-വിശേഷങ്ങൾ

text_fields
bookmark_border

കർഷക പ്രക്ഷോഭത്തി​െൻറ പശ്ചാത്തലത്തിൽ ആയിരത്തിലധികം ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്ര സർക്കാരി​െൻറ ഉത്തരവിന്​ ട്വിറ്റർ അധികൃതർ വഴങ്ങാത്ത സാഹചര്യത്തിൽ രാജ്യത്ത്​ പുതിയ മൈക്രോ ബ്ലോഗിങ്​ പ്ലാറ്റ്​ഫോമിന്​ വേണ്ടിയുള്ള പ്രചാരണം ശക്​തമാവുകയാണ്​. അതേസമയം, 'കൂ' (Koo) എന്ന്​ പേരായ 'ദേസി ട്വിറ്ററിനെ' കുറിച്ചാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ഇന്ത്യയുടെ ആത്മനിർഭർ ഭാരത്​ ആപ്പ്​ ഇന്നവേഷൻ ചലഞ്ചി​െൻറ ഭാഗമായി കഴിഞ്ഞ വർഷം തുടക്കത്തിലായിരുന്നു 'കൂ' വികസിപ്പിക്കുന്നത്​. അന്നത്തെ മത്സരത്തിലെ സോഷ്യൽ മീഡിയ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കൂ നേടിയിരുന്നു.

ഇപ്പോൾ ട്വിറ്ററിന്​ പറ്റിയ എതിരാളി എന്ന നിലക്ക്​ കൂവിനെ ഉയർത്തിക്കാട്ടുകയാണ്​ മന്ത്രിമാരടക്കമുള്ള ചിലർ. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ താനും കൂ'വിൽ അക്കൗണ്ട്​ എടുത്തതായും താൻ പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ അറിയാൻ എല്ലാവരും കൂവിൽ അക്കൗണ്ടുകൾ എടുക്കണമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. കൂടാതെ വിവിധ മന്ത്രാലയങ്ങളും കൂ-വിൽ അക്കൗണ്ടുകളെടുത്ത്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെൻറര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആൻറ്​ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോമണ്‍ സര്‍വീസസ് സെൻറര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇൻറര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആൻറ്​ കസ്റ്റംസ് തുടങ്ങിയവക്ക്​ വെരിഫൈഡ്​ പേജുകൾ കൂവിൽ ലഭ്യമായിക്കഴിഞ്ഞു. അവശേഷിക്കുന്ന മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കൂവിൽ അക്കൗണ്ട്​ എടുക്കേണ്ടതായി വരുമെന്നും സൂചനയുണ്ട്​.

വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് കേന്ദ്രസർക്കാർ 1178 അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടതോടെ ട്വിറ്റർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി എത്തിയിരുന്നു. എന്നാൽ, അതിന്​ കേന്ദ്രം മറുപടി നൽകിയത്​ ദേസി ട്വിറ്ററായ കൂവിലൂടെയായിരുന്നു. ''ട്വിറ്റർ മാനേജ്‌മെൻറുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും''- ഇങ്ങനെയായിരുന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂവിൽ കുറിച്ചത്​.

കൂ- എന്ന 'ദേസി ട്വിറ്ററി'നെ കുറിച്ചറിയാം പത്ത്​ കാര്യങ്ങൾ

1 - ആപ്പിൽ പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയർ ചെയ്യുന്ന പോസ്റ്റ് റികൂ എന്നും വിളിക്കപ്പെടും. ഐഒഎസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റി​െൻറ പരിധി. ഒരു മിനിറ്റ് ഷോർട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം. നിലവിൽ ചില പ്രാദേശിക ഭാഷകളിലും ആപ്പ്​ പ്രവർത്തിക്കുന്നുണ്ട്​. വൈകാതെ എല്ലാം ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

2- ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാർട്ട്​ അപ്പാണ്​ കൂ വികസിപ്പിച്ചെടുത്തിട്ടുള്ളത്​. അപ്രാമെയ രാധാകൃഷ്​ണ എന്നയാളാണ്​ ആപ്പി​െൻറ സി.ഇ.ഒ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ മാനേജ്​മെൻറിലെ പൂർവ്വ വിദ്യാർഥിയാണ്​ അദ്ദേഹം. 2020 മാർച്ചിലായിരുന്നു കൂ പുറത്തുവന്നത്​.

3- ഗൂഗ്​ൾ പ്ലേസ്​റ്റോറിൽ ലഭ്യമായ കൂ- അതിലെ സ്വന്തം പേജിൽ വിശേഷിപ്പിക്കുന്നത്​ 'വ്യക്​തിഗത അപ്​ഡേറ്റുകളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള മൈക്രോ ബ്ലോഗിങ്​ പ്ലാറ്റ്​ഫോം എന്നാണ്​. പ്രാദേശിക ഭാഷകളിൽ എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്ക്​ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആളുകളെ പ്രാപ്​തരാക്കുന്ന പ്ലാറ്റ്​ഫോം കൂടിയായിരിക്കും കൂ- എന്നും അധികൃതർ വ്യക്​തമാക്കുന്നു.

4- ഇന്ത്യക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ മാതൃഭാഷയിൽ പങ്കിടുന്നതിനും അർത്ഥവത്തായ ചർച്ചകൾ നടത്തുന്നതിനുമായി നിർമ്മിച്ച ആപ്ലിക്കേഷനാണെന്ന് കൂ എന്നും അവകാശപ്പെടുന്നു.5- 2020 ഓഗസ്റ്റിൽ നടന്ന കേന്ദ്രത്തി​െൻറ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ കൂ വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ത​െൻറ മാൻ കി ബാത്തി​െൻറ പ്രതിമാസ റേഡിയോ ചർച്ചയിൽ, കൂ ഉപയോഗിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്​തിരുന്നു.

5- 2020 ഓഗസ്റ്റിൽ നടന്ന കേന്ദ്രത്തി​െൻറ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ കൂ വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ത​െൻറ മാൻ കി ബാത്തി​െൻറ പ്രതിമാസ റേഡിയോ ചർച്ചയിൽ, കൂ ഉപയോഗിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്​തിരുന്നു.

6- സദ്ഗുരു, ഐടി മന്ത്രി രവിശങ്കർ പ്രസാദ്, ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയൽ, മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് തുടങ്ങിയ വ്യക്തികളാണ് ഇതി​െൻറ ആദ്യകാല ഉപയോക്താക്കൾ. സർക്കാർ തിങ്ക് ടാങ്ക് എൻ‌ടി‌ഐ ആയോഗും കൂയിൽ ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ട്​.


7- ഒറ്റ നോട്ടത്തിൽ ട്വിറ്ററിൽ ലഭ്യമായ ഒരുവിധം എല്ലാ ഫീച്ചറുകളും കൂ-വിൽ ലഭ്യമാണെന്ന്​ തിരിച്ചറിയും. വിഡിയോ, ഒാഡിയോ, ടെക്സ്​റ്റ്​ മെസ്സേജുകൾ പങ്കുവെക്കുന്ന സംവിധാനങ്ങളെല്ലാം തന്നെ ഏകദേശം സമമാണ്​.

8- ഇതുവരെ 25 ദശലക്ഷത്തിലധികം ഡൗൺ‌ലോഡുകളും ഒരു ദശലക്ഷം സജീവ ഉപയോക്താക്കളുമുള്ള കൂവിന് പ്ലേ സ്റ്റോറിൽ 4.7-സ്റ്റാർ റേറ്റിംഗുണ്ട്. അപ്ലിക്കേഷനിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ ചിലർ "ഒരു ഒടിപി പ്രശ്‌നത്തെക്കുറിച്ച്" പരാതിപ്പെടുമ്പോൾ, ഡവലപ്പർമാർ അവരുടെ അവലോകനങ്ങളോട് പ്രതികരിച്ച് തകരാർ താൽക്കാലികമാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്​.

9- ട്വിറ്റർ ഇന്ത്യയിലെത്തി 14 വർഷങ്ങൾക്ക്​ ശേഷമാണ്​ കൂ അവതരിക്കുന്നത്​. നേരത്തെ ഇതുപോലെ മൈക്രോബ്ലോഗിങ്​ രംഗത്ത്​ ട്വിറ്ററിനെ തകർക്കാനെത്തിയ Mastodon, Tooter എന്നീ ആപ്പുകൾ ഇപ്പോഴും നിലവിലുണ്ട്​. കേന്ദ്ര സർക്കാരി​െൻറ പിന്തുണയുള്ളതിനാൽ അവയേക്കാൾ മുൻതൂക്കം കൂവിന്​ ലഭിക്കാനിടയുണ്ട്​.

10- ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ നിലനിൽക്കുന്ന പ്രശ്​നം പരമാവധി മുതലാക്കാനാണ്​ കൂ-വി​െൻറ ശ്രമം. മന്ത്രിമാരും സെലിബ്രിറ്റികളും കൂവിലേക്ക്​ ചേക്കേറി അതിന്​ വളമിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TwitterFarmer ProtestKooKoo App
Next Story