Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉത്തരവാദിത്ത ബോധമുള്ള വാവ..; ഓൺലൈനിൽ ഓർഡർ ചെയ്​തത്​  1.4 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഉത്തരവാദിത്ത...

'ഉത്തരവാദിത്ത ബോധമുള്ള വാവ'..; ഓൺലൈനിൽ ഓർഡർ ചെയ്​തത്​ 1.4 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ

text_fields
bookmark_border

പിഞ്ചുകുട്ടികളുടെ കൈയ്യിൽ ഫോണോ മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളോ കൊടുക്കരുതെന്നും അവ എല്ലായ്​പ്പോഴും ലോക്​ ചെയ്യുന്നതാവും ഉചിതമെന്നും വിദഗ്ധർ നിർദേശിക്കുന്നത്​, കേടുപാടുകൾ സംഭവിക്കുന്നത്​ തടയാൻ മാത്രമല്ല. മറിച്ച്, ഇൻറർനെറ്റുള്ള സ്​മാർട്ട്​ഫോണും ടാബ്​ലെറ്റും കുട്ടികളുടെ കൈയ്യിലെത്തിയാൽ തിരുത്താൻ കഴിയാത്തതും പിന്നീട്​ ദുഃഖിക്കേണ്ടിവരുന്നതുമായ ഒരുപാട്​ കാര്യങ്ങൾക്ക്​ അത്​ കാരണമായേക്കും.

ന്യൂജഴ്​സിയിലെ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിന് അവരുടെ​ രണ്ട്​ വയസുകാരനായ മകൻ അയാൻഷ്​ കുമാറി​െൻറ വക ചെറിയൊരു പണികിട്ടി​. 2000 ഡോളർ (1.4 ലക്ഷം രൂപ) വിലമതിക്കുന്ന വീട്ടുപകരണങ്ങൾ​ അയാൻഷ്​ വാൾമാർട്ടിൽ നിന്ന്​​ ഒാർഡർ ചെയ്​തു. അതും അമ്മ മധു കുമാറി​െൻറ ഫോണിൽ കളിക്കവേ​​.

പുതിയ വീട്ടിലേക്ക്​ 'കുറച്ച്​' സാധനങ്ങൾ വാങ്ങാമെന്ന ഉദ്ദേശത്തോടെ മധു, വാൾമാർട്ട്​​ വെബ്​ സൈറ്റിൽ കയറി​ നിരവധി വീട്ടുപകരണങ്ങൾ തെരഞ്ഞെടുത്ത്​ കാർട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ, അയാൻഷ്​ എല്ലാംകൂടി ഒാർഡർ ചെയ്തു. 'ഇത്​ അവനാണ്​ ചെയ്​തതെന്ന്​ വിശ്വസിക്കാൻ പറ്റുന്നില്ല, പക്ഷെ അതാണ്​ സംഭവിച്ചത്​'. - അച്ഛൻ പ്രമോദ്​ കുമാർ പറഞ്ഞു.

നിരവധി പെട്ടികളിലായി വലുതും ചെറുതുമായ ഫർണിച്ചറുകൾ തങ്ങളുടെ അഡ്രസിലേക്ക്​ വന്നുതുടങ്ങിയതോടെ മധുവും പ്രമോദും അമ്പരന്നു. സംശയം​ തോന്നി മധു, അവരുടെ വാൾമാർട്ട് അക്കൗണ്ട് പരിശോധിച്ചപ്പോൾ, മകൻ കസേരകളും ഫ്ലവർ സ്റ്റാൻഡുകളും കൂടാതെ അവർക്ക് ആവശ്യമില്ലാത്ത മറ്റു പലതും ഓർഡർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഈ സാധനങ്ങളെല്ലാം അവൻ ഓർഡർ ചെയ്തതാണെന്ന്​ മനസിലാക്കിയതോടെ ഞങ്ങൾക്ക്​ ചിരിയാണ്​ വന്നത്​. അവൻ വളരെ ചെറുതാണ്​. -മധു പറഞ്ഞു. എന്തായാലും ഇനിമുതൽ ഫോണുകളിലും മറ്റും നിർബന്ധമായും ലോക്ക്​ ഒാപ്​ഷൻ ഉപയോഗിക്കുമെന്ന് അച്ഛൻ​ പ്രമോദ്​കുമാർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmartphoneWalmartfurnitureOnline ShoppingToddler
News Summary - Toddler accidentally orders furniture worth Rs 1.4 lakh online
Next Story