Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്രതികരിക്കാൻ അവസരം...

പ്രതികരിക്കാൻ അവസരം നൽകാതെ വിലക്ക്​; ട്രംപ്​ ഭരണകൂടത്തിനെതിരെ കേസ്​ കൊടുക്കുമെന്ന്​ ടിക്​ടോക്​

text_fields
bookmark_border
പ്രതികരിക്കാൻ അവസരം നൽകാതെ വിലക്ക്​; ട്രംപ്​ ഭരണകൂടത്തിനെതിരെ കേസ്​ കൊടുക്കുമെന്ന്​ ടിക്​ടോക്​
cancel

ടിക്-ടോകി​െൻറ മാതൃകമ്പനിയായ ബൈറ്റ്​ഡാൻസുമായുള്ള ഇടപാടുകൾ നിരോധിക്കുന്ന എക്​സിക്യൂട്ടീവ്​ ഉത്തരവിൽ കഴിഞ്ഞ ദിവസമാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഒപ്പുവെച്ചത്​. എന്നാൽ, ട്രംപ്​ ഭരണകൂടത്തിനെതിരെ കേസ്​ കൊടുത്ത്​ ഉത്തരവിനെതിരെ പോരാടാനുള്ള പുറപ്പാടിലാണ്​ ടിക്​ടോക്​ എന്നാണ്​ പുതിയ റിപ്പോർട്ട്​ നൽകുന്ന സൂചന.

കാലിഫോർണിയയിലെ യു.എസ്​ ജില്ലാ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ടിക്​ടോക്​​ കേസ്​ ഫയൽ ചെയ്യുമെന്നും നിയമനടപടിയിൽ നേരിട്ട്​ ഇടപെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതികരിക്കാൻ തങ്ങൾക്ക്​ അവസരം തന്നില്ലെന്നും അതിനാൽ പ്രസിഡൻറ്​ ട്രംപി​െൻറ എക്​സിക്യൂട്ടീവ്​ ഉത്തരവ്​ ഭരണഘടനാ വിരുദ്ധമാണെന്നുമാണ്​ ടിക്​ടോക്​ വ്യക്​തമാക്കുന്നത്​. തങ്ങൾക്കെതിരെയുള്ള ഉത്തരവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും ടിക്​ടോക്​ വാദിക്കുന്നു.

അതേസമയം, ചൈനീസ്​ കമ്പനിയുടെ നീക്കത്തിൽ വൈറ്റ്​ ഹൗസ്​ പ്രതികരിക്കാൻ സമ്മതിച്ചിട്ടില്ല. സൈബർ സംബന്ധമായ എല്ലാ ഭീഷണികളിൽ നിന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ അഡ്​മിനിസ്​ട്രേഷൻ പ്രതിജ്ഞാബദ്ധമാണെന്ന്​ വൈറ്റ്​ഹൗസ്​ വക്​താവ്​ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലും ടിക്​ടോക്​ സ്വകാര്യ വിവരച്ചോർച്ചയുടെ പേരിൽ വിലക്ക്​ നേരിടുകയാണ്​. വൈറ്റ്​ ഹൗസി​െൻറ ഉത്തരവിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

ടിക്​ടോക്​ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്​റ്റിന്​ ട്രംപ്​ 45 ദിവസം അനുവദിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്​റ്റും ബൈറ്റ്​ ഡാൻസും തമ്മിൽ ചർച്ചകളും നടന്നു. എന്നാൽ ട്രംപ്​ നിരോധനവുമായി മുന്നോട്ടുപോവുകയായിരിന്നു. മൈക്രോസോഫ്റ്റുമായുള്ള പ്രസിഡൻറി​െൻറ പടലപ്പിണക്കമാണ്​ ഇതിന്​ കാരണമെന്ന്​ ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinatiktokchinese apptiktok banDonald Trump
Next Story