Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഏറ്റവും മികച്ച...

‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി

text_fields
bookmark_border
‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി
cancel

ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഏതാണെന്ന് ? ചോദിച്ചാൽ.., ഒന്നുകിൽ ഏറ്റവും ലേറ്റസ്റ്റ് ഐഫോൺ അല്ലെങ്കിൽ സാംസങ്ങിന്റെ ഗ്യാലക്സി എസ് സീരീസിലുള്ള ഏതെങ്കിലും ഫോൺ -ഇതൊ​ക്കെയായിരിക്കും മിക്ക ആളുകളുടെയും ഉത്തരം. എന്നാൽ, ഏറ്റവും മികച്ച ഫോൺ അവയൊന്നുമല്ല, സാക്ഷാൽ ഗൂഗിളിന്റെ ‘പിക്സൽ 8 സീരീസ്’ ഫോണുകളാണ്.

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മികച്ച സ്മാര്‍ട്‌ഫോണിനുള്ള ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്‌സ് (ഗ്ലോമോ) ലഭിച്ചിരിക്കുന്നത് പിക്‌സല്‍ 8 സീരീസിനാണ്. ഐഫോണ്‍ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വണ്‍ പ്ലസ് ഓപ്പണ്‍ തുടങ്ങിയ ഫോണുകളെയാണ് ഗൂഗിളിന്റെ പിക്സൽ 8 സീരീസ് തോൽപ്പിച്ചിരിക്കുന്നത്.

2016-ലാണ് ഗൂഗിൾ ആദ്യത്തെ പിക്സൽ ഫോൺ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ആരെയും അസൂയപ്പെടുത്തുന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്. ആദ്യമായാണ് ഗൂഗിള്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണിനുള്ള പുരസ്‌കാരം നേടുന്നത്. ഇതിന് മുമ്പ് ആപ്പിളും സാംസങ്ങും മാത്രമായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നത്.

മികച്ച പെർഫോമൻസ്, അതി നൂതനത്വം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പിക്‌സല്‍ ഫോണുകൾക്ക് പുരസ്‌കാരം നൽകിയിരിക്കുന്നതെന്നാണ് ഗ്ലോമോ പുരസ്‌കാരം നല്‍കുന്ന ജിഎസ്എംഎ എന്ന സംഘടന പറയുന്നത്. അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമൊക്കെയായാണ് പിക്‌സല്‍ 8 സീരീസ് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tech News
News Summary - This phone gets best smartphone award at MWC 2024
Next Story