ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ ഇവയാണ്
text_fieldsലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ് ഏതെന്ന് ഊഹിക്കാനാകുമോ? ഊഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു ഗൂഗ്ള്‍ ചെയ്ത് നോക്കാം. അത് തന്നെയാണ് ചോദ്യത്തിന്റെ മറുപടി. ഗൂഗ്ള്‍. ഓണ്‍ലൈന്‍ ലോകത്ത് എന്തിനും ഏതിനും ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനായ ഗൂഗ്ള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ്.
സിമിലര്‍ വെബ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പുറത്തുവിട്ട പട്ടിക പ്രകാരം ഗൂഗ്ള്‍ ഏറെ മുമ്പിലാണ്. വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് രണ്ടാം സ്ഥാനത്തും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക് മൂന്നാം സ്ഥാനത്തുമുണ്ട്.
നാലാം സ്ഥാനത്ത് ട്വിറ്ററും അഞ്ചാം സ്ഥാനത്ത് ഇന്‍സ്റ്റഗ്രാമുമാണ്. വിക്കിപീഡിയ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് ചൈനീസ് സെര്‍ച്ച് എന്‍ജിനായ baidu.com ആണുള്ളത്.
ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാല്‍ ആദ്യത്തെ 12 വെബ്‌സൈറ്റുകളുടെ പട്ടികയില്‍ രണ്ട് പോണ്‍ വെബ്‌സൈറ്റുകളും ഉണ്ടെന്നതാണ്. 10ഉം 12ഉം സ്ഥാനത്താണ് രണ്ട് അശ്ലീല വെബ്‌സൈറ്റുകള്‍ സ്ഥാനം നേടിയിരിക്കുന്നത്. 330 കോടി പേരാണ് 10ാം സ്ഥാനത്തുള്ള അശ്ലീല സൈറ്റില്‍ ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്.
സെര്‍ച് എന്‍ജിനായ യാഹൂ ഒമ്പതും മെസേജിങ് ആപ്പായ വാട്‌സാപ്പ് 11ഉം സ്ഥാനത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

