Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തവക്കൽന' ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളിൽ ഉപയോഗിക്കാം

text_fields
bookmark_border
ഗൾഫ് രാജ്യങ്ങൾ മുഴുവനും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇനി മുതൽ തവക്കൽന ആപ്പ് പ്രവർത്തിക്കും
തവക്കൽന ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളിൽ ഉപയോഗിക്കാം
cancel

ജിദ്ദ: കൊവിഡ് നിയന്ത്രണത്തി​െൻറ ഭാഗമായി സൗദിയിൽ പൊതുജന സേവനത്തിന് ഏർപ്പെടുത്തിയ 'തവക്കൽന' മൊബൈൽ ആപ്പി​െൻറ മുഴുവൻ സേവനങ്ങളും ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന തവക്കൽന ആപ്പ് രാജ്യത്തിന് പുറത്തു പോയാലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കും. ഗൾഫ് രാജ്യങ്ങൾ മുഴുവനും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇനി മുതൽ തവക്കൽന ആപ്പ് പ്രവർത്തിക്കുകയും ഇതിൽ നിന്നുള്ള വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനും കഴിയും.

സൗദിയിൽ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. സൗദിയിൽ നിന്നും വാക്സിൻ എടുത്തവരുടെ വിവരങ്ങൾ അപ്ഡേറ്റ് ആയി ലഭിക്കുന്ന ഏക ആപ്പാണിത്. രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക.

സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ഇത് യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്പനികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അവർക്ക് ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കൽന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നിരവധി ആളുകൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു. ആപ്പ് ഇനി മുതൽ നാട്ടിലും പ്രവർത്തിക്കും എന്നതിനാൽ ഈ പ്രശ്നത്തിന് പരിഹാരം ആയേക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Tawakkalna app can be used in 75 countries, including India
Next Story