ഉത്തരം നൽകും, പറയും
text_fieldsജനപ്രിയ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയിൽ പുതിയൊരു ഫീച്ചർ കൂടി. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുക മാത്രമല്ല; അത് വിവിധ ഭാഷകളിൽ പറയാനും ഇനിമുതൽ ചാറ്റ് ജി.പി.ടിക്ക് കഴിയും. ഈ ഫീച്ചർ നേരത്തെ തന്നെ ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐ പുറത്തുവിട്ടിരുന്നുവെങ്കിലും കഴിഞ്ഞദിവസം മുതലാണ് ലഭ്യമായിത്തുടങ്ങിയത്. 37 ഭാഷകളിലായി അഞ്ച് വ്യത്യസ്ത ശബ്ദങ്ങളിൽ മറുപടി ലഭിക്കും. വെബ്, ആൻഡ്രോയിഡ് വേർഷനുകളിൽ പുതിയ ഫീച്ചർ ലഭ്യമാണ്.
പുതിയ ഫീച്ചർ വരുന്നതോടെ, ചാറ്റ് ജി.പി.ടിയുമായുള്ള സംഭാഷണം കൂടുതൽ എളുപ്പമാകും. ഉപയോക്താവിന്റെ ഭാഷ സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയിൽ തന്നെയായിരുന്നു ചാറ്റ് ജി.പി.ടിയുടെ മറുപടി. ചാറ്റ് ജി.പി.ടി 3.5 വേർഷനിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ഇതിപ്പോൾ പേ വേർഷനാണ്. എന്നാൽ, പുതിയ ഫീച്ചർ ഉപയോഗിക്കാൻ അധിക പണം നൽകേണ്ടതില്ല.

