Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ് ഷമാനിയും പി.വി. സിന്ദുവും ദീപീന്ദർ ഗോയലും നെറ്റിയിൽ ധരിച്ച കുഞ്ഞൻ ഡിവൈസ്; എന്താണ് ടെമ്പിൾ?

text_fields
bookmark_border
https://www.madhyamam.com/tags/Deepinder-Goyal
cancel

ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു നെറ്റിയിൽ ഘടിപ്പിച്ച കുഞ്ഞൻ ഡിവൈസ് ശ്രദ്ധിച്ചിരുന്നോ? പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലൂവൻസറായ രാജ് ഷമാനിയും തന്‍റെ പോഡ്കാസ്റ്റ് ഏപ്പിസോഡുകളിൽ സമാനമായ ഡിവൈസുകൾ ധരിച്ചെത്തിയിരുന്നു. എന്താണ് ഈ കുഞ്ഞൻ ഡിവൈസ്, ഇത് എങ്ങനെയാണ് പ്രവർത്തിക്കുക. സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളാണ് ഇതിനകം ഉണ്ടായിരിക്കുന്നത്. ഇത് ഓൺലൈൻ സ്റ്റോറുകളിലെവിടെയും വിൽപ്പനക്കില്ലെന്നതും ശ്രദ്ധേയമാണ്. ഈ ഡിവൈസ് ആദ്യമായി പരിചയപ്പെടുത്തിയത് സൊമാറ്റോ സഹസ്ഥാപകനായ ദീപീന്ദർ ഗോയലാണ്.

ചാര നിറത്തിലുള്ള ഈ ചെറു ഉപകരണം കാണികളുടെയും മാധ്യമങ്ങളുടെയും വലിയ ശ്രദ്ധ കവർന്നിട്ടുണ്ട്. ദീപീന്ദർ ഗോയലാണ് പരീക്ഷണാടിസ്ഥാനത്തിൽ ബ്രെയിൻ ഹെൽത്ത് വെയറബിൾ ഉപകരണമായ ടെമ്പിൾ വികസിപ്പിച്ചെടുത്തത്. ചെവിക്കും കണ്ണിനും ഇടയിലുള്ള ടെമ്പിൾ എന്ന ഭാഗത്ത് വെക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മസ്തിഷ്കത്തിലേക്കുള്ള രക്തയോ ഒഴുക്ക് തത്സമയം നിരീക്ഷിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ചിന്താശേഷി, ഏകാഗ്രത, മസ്തിഷ്ക പ്രവൃത്തികൾ എന്നിവ ട്രാക്ക് ചെയ്യാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എം.ആർ.എ, സി.ടി സ്കാൻ പോലുള്ള പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങൾക്ക് സാധിക്കാത്ത മസ്തിഷ്കത്തിന്‍റെ രക്തയോട്ടത്തെ കുറിച്ചുള്ള തുടർച്ചയായ വിവരങ്ങൾ ശേഖരിക്കാൻ ടേബിളിന് സാധിക്കുന്നു. ഒരു മെഡിക്കൽ ഉപകരണമായി ഇതിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിപണിയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലാത്ത ടേബിൾ കമ്പനിയുടെ ഏർലി ആക്സിസ് മെമ്പേഴ്സിന് മാത്രമാണ് കിട്ടിയിട്ടുള്ളത്. 2026 അവസാനത്തോടെ കമ്പനി ഇത് എല്ലാവർക്കുമായി ലഭ്യമാക്കുമെന്നാണ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - temble new device introduced by Deepinder Goyal
Next Story