Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫേസ്​ബുക്കും...

ഫേസ്​ബുക്കും വാട്​സാപ്പും​ പണിമുടക്കിയ ദിവസം പുതുതായി ടെലഗ്രാമിലെത്തിയത് ഏ​ഴ്​ കോടിയാളുകൾ

text_fields
bookmark_border
telegram
cancel

മോസ്​കോ: ഫേസ്​ബുക്ക്​, വാട്​സാപ്പ്​, ഇൻസ്റ്റ​്ഗ്രം എന്നീ സമൂഹ മാധ്യമങ്ങൾ തിങ്കളാഴ്ച നിശ്ചലമായതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്​തത്​ മറ്റൊരു മെസേജിങ്​ ആപ്പായ ടെലഗ്രാമാണ്​. ഫേസ്​ബുക്ക്​ നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്​ഥാപകൻ പവൽ ദുറോവ്​ അവകാശപ്പെട്ടു.

ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട്​ തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക്​ പ്രവർത്തനത്തിൽ വേഗതക്കുറവ്​ അുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ മറ്റ്​ ഭൂരിഭാഗം മേഖലകളിലും ടെലഗ്രാം സേവനം സാധരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ്​ പറഞ്ഞു.

ഏതാനും ടെക്​ ഭീമൻമാരെ മാത്രം ആശ്രയിക്കുന്നതിൻറെ പ്രതിഫലനം ഈ പ്രശ്​നം വഴി പ്രകടമാക്കുകയും കൂടുതൽ എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ്​ വെസ്റ്റേജർ പറഞ്ഞു.

പണിമുടക്കിയതോടെ ഫേസ്​ബുക്ക്​ സ്​ഥാപകനായ മാർക്ക് സക്കർബർഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആറ്​ ബില്യൺ ഡോളറിലധികമാണ്​ (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്​. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്​റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം​ ഇടിഞ്ഞത്​.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്​ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോക​മെമ്പാടും തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ്​ പ്രശ്​നമായതെന്ന്​ കരുതുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:telegramWhatsApp Downfacebook downFacebook
News Summary - Telegram founder says 70 million users joined during Facebook, WhatsApp outage
Next Story