Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right5ജി സേവനം...

5ജി സേവനം പ്രഖ്യാപിച്ച് കമ്പനികൾ; രാജ്യത്ത് ആ​ദ്യം 5ജി ​ന​ൽ​കു​ക എ​യ​ർ​ടെ​ൽ

text_fields
bookmark_border
5ജി സേവനം പ്രഖ്യാപിച്ച് കമ്പനികൾ; രാജ്യത്ത് ആ​ദ്യം 5ജി ​ന​ൽ​കു​ക എ​യ​ർ​ടെ​ൽ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ 5ജി ​സേ​വ​നം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​ന്ന 5ജി ​ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ ഐ​ഡി​യ, റി​ല​യ​ൻ​സ് ജി​യോ എ​ന്നീ ക​മ്പ​നി​ക​ൾ തീ​രു​മാ​നം അ​റി​യി​ച്ച​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 'ഇ​ന്ത്യ മൊ​ബൈ​ൽ കോ​ൺ​ഗ്ര​സി'​ൽ​വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. ശ​നി​യാ​ഴ്ച മു​ത​ൽ​ത​ന്നെ എ​ട്ടു ന​ഗ​ര​ങ്ങ​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ർ​ടെ​ൽ ചെ​യ​ർ​മാ​ൻ സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ പ​റ​ഞ്ഞു.

ഇ​തോ​ടെ, ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി 5ജി ​ന​ൽ​കു​ന്ന ക​മ്പ​നി​യാ​യി എ​യ​ർ​ടെ​ൽ മാ​റി. ഡ​ൽ​ഹി, മും​ബൈ, വാ​രാ​ണ​സി, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, സി​ലി​ഗു​രി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് എ​യ​ർ​ടെ​ൽ സേ​വ​നം എ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും 2023 മാ​ർ​ച്ചോ​ടെ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ 4ജി ​നി​ര​ക്കി​ൽ​ത​ന്നെ 5ജി ​ല​ഭ്യ​മാ​ക്കും. എ​ന്നാ​ൽ, പി​ന്നീ​ട് നി​ര​ക്ക് പു​തു​ക്കും.

ഉ​ട​ൻ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് വോ​ഡ​ഫോ​ൺ ഐ​ഡി​യ ഉ​ട​മ​ക​ളാ​യ ആ​ദി​ത്യ ബി​ർ​ല ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ലം ബി​ർ​ല പ​റ​ഞ്ഞു. 2023 ഡി​സം​ബ​റോ​ടെ രാ​ജ്യ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ത്തും 5ജി ​എ​ത്തി​ക്കു​മെ​ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി​യാ​യ 'റി​ല​യ​ൻ​സ് ജി​യോ' ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ദീ​പാ​വ​ലി​യോ​ടു​കൂ​ടി ഡ​ൽ​ഹി, മും​ബൈ, ചെ​​ന്നൈ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5GJio 5GAirtel 5GVi 5G
News Summary - telecom Companies announcing 5G service in india
Next Story