Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ ‘കൗമാര’ നിയന്ത്രണം

text_fields
bookmark_border
18 വയസ്സിന് താഴെയുള്ളവർക്ക് ‘ടീൻ അക്കൗണ്ട്’
instagram live
cancel

ന്യൂഡൽഹി: ഇന്ത്യയിലെ കൗമാര ഉപഭോക്താക്കളുടെ ഓൺലൈൻ സുരക്ഷ വർധിപ്പിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ നിർണായക സുരക്ഷാ പരിഷ്കാരങ്ങളുമായി മാതൃകമ്പനിയായ മെറ്റ. കൗമാരക്കാർക്ക് ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങൾ തടയുന്നതിനും മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതുമാണ് പരിഷ്‍കാരം. 18 വയസ്സിൽ താഴെയുള്ള എല്ലാവരുടെയും അക്കൗണ്ടുകൾ ഇനി മുതൽ ‘ടീൻ അക്കൗണ്ട്’ എന്ന പ്രത്യേക വിഭാഗത്തിലായിരിക്കും. ഈ അക്കൗണ്ടുകൾ 13+ സുരക്ഷാ സെറ്റിങ്ങിലേക്ക് സ്വയമേവ മാറ്റും. മാതാപിതാക്കൾ അനുവദിക്കാതെ അവർക്ക് ആ സെറ്റിങ്ങിൽനിന്ന് മാറാനാകില്ല.

ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും അവയുടെ അപകടകരമായ സ്വാധീനങ്ങളിൽനിന്നും കൗമാരക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അസഭ്യമായ ഉള്ളടക്കങ്ങൾ എടുക്കാനോ കാണാനോ കഴിയാത്ത ലിമിറ്റഡ് കണ്ടന്‍റ് മോഡ് ഇൻസ്റ്റഗ്രാം കർശനമായി നടപ്പാക്കും. കടുത്ത ഭാഷാ പ്രയോഗങ്ങൾ, സ്റ്റണ്ടുകൾ, സുരക്ഷിതമല്ലാത്ത സാഹസികതകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രമേയങ്ങൾ എന്നിവയൊക്കെ കൗമാരക്കാരിലേക്ക് എത്താതിരിക്കാനാണ് നിയന്ത്രണം. ലംഘനങ്ങൾ കണ്ടെത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. പ്രായത്തിന് നിരക്കാത്ത ഉള്ളടക്കങ്ങൾ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. കുട്ടികളുടെ ഓൺലൈൻ ആസ്വാദനങ്ങൾക്കും അനുഭവങ്ങൾക്കും മേൽ മാതാപിതാക്കൾക്ക് മേൽനോട്ടം വഹിക്കാനാകുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കുകയെന്നും പരിഷ്കാരങ്ങൾ നിരന്തരം മെച്ചപ്പെടുത്തുമെന്നും മെറ്റ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Teen' restrictions on Instagram
Next Story