Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ന​മ്മു​ടെ കാ​ല​ത്തെ...

‘ന​മ്മു​ടെ കാ​ല​ത്തെ ഫോ​സി​ലു​ക​ളാ​യി ഭാ​വി നാ​ഗ​രി​ക​ത കു​ഴി​ച്ചെ​ടു​ക്കു​ക, പ്ലാ​സ്റ്റി​ക് ക​വ​റും ഫാ​സ്റ്റ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളും കോ​ഴി​യെ​ല്ലും’

text_fields
bookmark_border
‘ന​മ്മു​ടെ കാ​ല​ത്തെ ഫോ​സി​ലു​ക​ളാ​യി  ഭാ​വി നാ​ഗ​രി​ക​ത കു​ഴി​ച്ചെ​ടു​ക്കു​ക, പ്ലാ​സ്റ്റി​ക് ക​വ​റും ഫാ​സ്റ്റ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളും കോ​ഴി​യെ​ല്ലും’
cancel

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും വി​ല​കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളും കോ​ഴി​യു​ടെ എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ളു​മൊ​ന്നും ഒ​രി​ക്ക​ലു​ം നല്ലൊരു നാ​ഗ​രി​ക​ത​യു​ടെ സാ​ക്ഷ്യ​ങ്ങ​ള​ല്ല. പ​ക്ഷേ, ഇ​ന്ന​ത്തെ ടെ​​ക്നോ​ള​ജി​ക്ക​ൽ നാ​ഗ​രി​ക​ത​യെ വി​ദൂ​ര​ഭാ​വി​യി​ലെ ത​ല​മു​റ ഫോ​സി​ലി​ലൂ​ടെ മ​ന​സ്സി​ലാ​ക്കു​ക ഇ​വ​യി​ൽ കൂ​ടി ആ​യി​രി​ക്കും. ന​മ്മു​ടെ ത​ല​മു​റ​യു​ടേ​താ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വ​സ്തു​ക്ക​ളെ​ന്താ​യി​രി​ക്കു​മെ​ന്ന പ​ഠ​നം ന​ട​ത്തി​യ ര​ണ്ട് ഫോ​സി​ൽ ഗ​വേ​ഷ​ക​രാ​ണ്, ഈ ​പ്ര​വ​ച​നം ന​ട​ത്തി​യ​ത്. ‘‘ഫാ​സ്റ്റ് ഫു​ഡും ഫാ​സ്റ്റ് ഫാ​ഷ​നു​മാ​യി​രി​ക്കും ന​മ്മു​ടെ നാ​ഗ​രി​ക​ത​യു​ടെ കൈ​യൊ​പ്പാ​യി ഭൂ​മി​യി​ൽ അ​വ​ശേ​ഷി​ക്കു​ക’’ -ബ്രി​ട്ടീ​ഷ് പാ​ലി​യ​ന്റോ​ള​ജി​സ്റ്റ് പ്ര​ഫ. സാ​റ ഗാ​ബോ​ട്ട് പ​റ​യു​ന്നു. ഭാ​വി നാ​ഗ​രി​ക​ത​ക​ൾ ഇ​നി​യെ​വി​ടെ കു​ഴി​ച്ചാ​ലും പ്ലാ​സ്റ്റി​ക് കി​ട്ടു​മെ​ന്നും സാ​റ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ഇ​വ ‘ടെ​ക്നോ​ ഫോ​സി​ലു​ക​ൾ’

സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ യു​ഗ​മാ​യ ഇ​ക്കാ​ല​ത്തി​ന്റെ ഫോ​സി​ലു​ക​ളാ​യി യു​ഗ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള സ​മൂ​ഹം എ​ണ്ണു​മെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ:

● പാ​നീ​യ​ങ്ങ​ൾ നി​റ​ക്കു​ന്ന അ​ലു​മി​നി​യം കാ​നു​ക​ളെ​യും പു​തി​യൊ​രു ത​രം ഫോ​സി​ലാ​യി ഭാവി നാ​ഗ​രി​ക​ത​ക​ൾ എ​ണ്ണും.

● എ​ല്ലു​ക​ളാ​ണ് ഏ​റ്റ​വും പ്ര​ധാ​ന ഫോ​സി​ലു​ക​ൾ. ഭാ​വി​യി​ൽ ഭൂ​മി​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന എ​ല്ല് കോ​ഴി​യു​ടേ​താ​യി​രി​ക്കും. കാ​ര​ണം, ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കോഴികളുടെ എണ്ണം ഭൂ​മി​യി​ൽ 2500 കോ​ടിയെങ്കിലും എപ്പോഴും കണുമെന്നാണ് ക​ണ​ക്ക്. ഭൂ​മി​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും കു​ടു​ത​ലു​ള്ള പ​ക്ഷി​യാ​ണി​ത്. ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നു​ള്ള ബ്രോ​യി​ല​ർ കോ​ഴി​ക​ളു​ടെ എ​ല്ലു​ക​ൾ ദു​ർ​ബ​ല​മാ​ണെ​ങ്കി​ലും അ​ത്ര​മേ​ൽ എ​ണ്ണം മ​ണ്ണി​ൽ പ​ര​ന്നു ക​ഴി​ഞ്ഞ​തി​നാ​ൽ എ​വി​ടെ​ക്കു​ഴി​ച്ചാ​ലും ഒ​രു കോ​ഴി​ക്കാ​ലെ​ങ്കി​ലും കി​ട്ടാ​തി​രി​ക്കി​ല്ല​ത്രെ.

● അ​ടു​ത്ത കാ​ലം വ​രെ വ​സ്ത്ര​ങ്ങ​ൾ കൂ​ടു​ത​ലും നി​ർ​മി​ച്ചി​രു​ന്ന​ത് എ​ളു​പ്പം മ​ണ്ണി​ൽ ല​യി​ച്ചു​ചേ​രു​ന്ന കോ​ട്ട​ൺ, ലി​ന​ൻ, പ​ട്ട് തു​ട​ങ്ങി​യ​വ​കൊ​ണ്ടാ​യി​രു​ന്നു. ഫാ​സ്റ്റ് ഫാ​ഷ​ൻ അ​ഥ​വാ ഓ​രോ ച​ട​ങ്ങി​ന് ഓ​രോ ഡി​സൈ​ൻ എ​ന്ന രൂ​പ​ത്തി​ലേ​ക്ക് പു​തു​ത​ല​മു​റ ട്രെ​ൻ​ഡ് മാ​റി​യ​തോ​ടെ വി​ല​കു​റ​ഞ്ഞ സി​ന്ത​റ്റി​ക് ​വ​സ്ത്ര​ങ്ങ​ളാ​ൽ ഭൂ​മി നി​റ​യു​ക​യാ​ണി​പ്പോ​ൾ.  ‘‘അ​സം​ബ​ന്ധം​പോ​ലെ​യാ​ണ് ഇ​ന്ന​ത്തെ വ​സ്ത്ര​നി​ർ​മാ​ണം. വ​ർ​ഷം 10,000 കോ​ടി വ​സ്ത്ര​ങ്ങ​ളാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ൽ മൂ​ന്നി​ലൊ​ന്നും വ​സ്ത്ര​ങ്ങ​ളാ​ണ്. നി​ലം നി​ക​ത്താ​നും മ​റ്റും വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. എ​വി​ടെ​ക്കു​ഴി​ച്ചാ​ലും ഫാ​ഷ​ൻ​ത​ന്നെ കി​ട്ടും. ഇ​താ​ണോ കാ​ലാ​തീ​ത ഫാ​ഷ​ൻ ?’’ -സാ​റ ചോ​ദി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Technofossils
News Summary - Technofossils
Next Story