Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശൈത്യകാല അവധിക്ക്​ ഗെയിമിങ് 14 മണിക്കൂർ മാത്രം; ചൈനയിലെ കുട്ടികളോട്​ ടെൻസെൻറ്​
cancel
Homechevron_rightTECHchevron_rightTech Newschevron_right'ശൈത്യകാല അവധിക്ക്​...

'ശൈത്യകാല അവധിക്ക്​ ഗെയിമിങ് 14 മണിക്കൂർ മാത്രം'; ചൈനയിലെ കുട്ടികളോട്​ ടെൻസെൻറ്​

text_fields
bookmark_border

രാജ്യം നാലാഴ്ചത്തെ ശൈത്യകാല അവധിയിലേക്ക്​ പ്രവേശിച്ചിരിക്കെ ചൈനയിലെ കുട്ടി ഗെയിമർമാർക്ക് ഗെയിം കളിക്കുന്നതിന്​​ 14 മണിക്കൂറെന്ന കർശന സമയപരിധി നടപ്പിലാക്കി ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഗെയിമിങ്​ കമ്പനിയായ ടെൻസെൻറ്. കുട്ടികൾക്കിടയിലെ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ ചൈന കഴിഞ്ഞ വർഷമായിരുന്നു പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചത്​.

ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെയാണ്​ വിൻറർ ബ്രേക്ക്​. ഇക്കാലയളവിൽ 18 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന ദിവസങ്ങൾ​ 14 ആണ്​. അതിൽ തന്നെ ദിവസവും ഒാരോ മണിക്കൂർ മാത്രമായിരിക്കും ഗെയിമിങ്ങിൽ മുഴുകാൻ അനുവദിക്കുക. പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടെൻസെൻറ്​ ഗെയിംസ്​ തങ്ങളുടെ വീചാറ്റ് അക്കൗണ്ടിലൂടെയാണ്​ പങ്കുവെച്ചത്​.

''എലമെന്ററി സ്കൂൾ കുട്ടികൾക്ക് സെമസ്റ്റർ മുഴുവനായി അവരുടെ ഗെയിം സമയം പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഇപ്പോഴവർ അവരുടെ ശൈത്യകാല അവധിക്കാലത്തും വരാനിരിക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവലിലും പരമാവധി ഗെയിമിംഗ് വിനോദങ്ങളിൽ ഏർപ്പെടാനായി കാത്തിരിക്കുകയാണ്​. എന്നാൽ, ശൈത്യകാല അവധിക്ക്​ നിങ്ങൾക്ക് പരമാവധി 14 മണിക്കൂർ മാത്രമേ കളിക്കാൻ കഴിയൂ!". ടെ​ൻസെൻറ്​ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ടെൻസെന്റ് ഗെയിംസി​െൻറ കുട്ടി സബ്‌സ്‌ക്രൈബർമാർക്കായി ഓൺലൈൻ ഗെയിമിങ്ങിന്​ അനുമതി നൽകിയ ദിവസങ്ങൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തുന്ന ഒരു കലണ്ടറും അവർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KidsChinaTencent GamesGamerswinter break
News Summary - Tech Giant Tencent Games limits under-18 gamers in China to 14-hr playtime in winter break
Next Story