Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോബോടാക്​സി ഓൺ റോഡ്; ഡ്രൈവറില്ലാ ടാക്​സി നിരത്തിലിറക്കി ചൈനീസ്​ ടെക്​ ഭീമൻ ബൈഡു
cancel
Homechevron_rightTECHchevron_rightTech Newschevron_right'റോബോടാക്​സി ഓൺ...

'റോബോടാക്​സി ഓൺ റോഡ്'; ഡ്രൈവറില്ലാ ടാക്​സി നിരത്തിലിറക്കി ചൈനീസ്​ ടെക്​ ഭീമൻ ബൈഡു

text_fields
bookmark_border

ഇൻറർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉത്​പ്പന്നങ്ങളിലും പേരുകേട്ട ​ചൈനീസ് മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയാണ് ബൈഡു. ബീജിങ്​ ആസ്ഥാനമായ ബൈഡു ഡ്രൈവറില്ലാതെ ഒാടുന്ന റോബോടാക്​സി നിരത്തിലിറക്കിയിരിക്കുകയാണ്​. പണം നൽകിയോടുന്ന റോബോടാക്​സി സേവനം ചൈനയിൽ തന്നെ ആദ്യത്തെ സംരംഭമാണ്​. ബൈഡുവിനാണ്​ അത്​ വിജയകരമായി ചെയ്യാൻ സാധിച്ചത്​. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള വിവിധ ഉത്​പന്നങ്ങളും സേവനങ്ങളും നിർമിച്ച്​ പേര്​ കേട്ട കമ്പനിയാണ്​ ബൈഡു.

അതേസമയം, റോബോടാക്​സി ഡ്രൈവറില്ലാതെയാണ്​ ഒാടുന്നതെങ്കിലും നിലവിൽ ഒരു സുരക്ഷ എന്ന നിലക്ക്​ മുമ്പിലെ പാസഞ്ചർ സീറ്റിൽ ഒരു സേഫ്​റ്റി മെമ്പറെ ബൈഡു ഇരുത്തിയിട്ടുണ്ട്​. കാർ, പക്ഷെ ഒാടുന്നത്​ അയാളുടെ യാതൊരു ഇടപെടലുമില്ലാതെയാണ്​. ശൗങ്ങാങ്​ പാർക്കിലാണ്​ ബൈഡു ഡ്രൈവറില്ലാ ടാക്​സികൾ ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്​. സ്​പോട്​സ്​ ഹാളുകളിലും കോഫീ ഷോപ്പുകളിലും ഹോട്ടലുകളിലും തൊഴിൽ ചെയ്യുന്ന ഇടങ്ങളിലും ആളുകളെ എത്തിക്കുകയാണ്​ ഇപ്പോൾ റോബോടാക്​സിയുടെ ജോലി. 2022ൽ നടക്കാനിരിക്കുന്ന വിൻറർ ഒളിമ്പിക്​സിൽ പ​െങ്കടുക്കുന്ന അത്​ലറ്റുകൾക്കും ജീവനക്കാർക്കും​ വേണ്ടി റോബോടാക്​സികൾ സേവനം നടത്തുമെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​.


അപോളോ ഗോ ആപ്പ്​ ഉപയോഗിച്ചാണ്​ റോബോടാക്​സിയിൽ റൈഡ്​ ബുക്ക്​ ചെയ്യേണ്ടത്​. ഡ്രൈവറില്ലാത്തതിനാൽ, യാത്രക്കാർക്ക്​ റിമോട്ട്​ കാർ ഹോണോ ആപ്പിലെ മാപ്പോ ഉപയോഗിച്ച്​ കാറിന്​ വഴിപറഞ്ഞുകൊടുക്കാം. കാർ അൺലോക്ക്​ ചെയ്യാനായി യാത്രക്കാർ QR കോഡും ഹെൽത്ത്​ കോഡും സ്​കാൻ ചെയ്യേണ്ടതായും വരും. ഒരു യാത്രക്ക്​ 30 യുവാൻ (342 രൂപ) മുതലാണ്​ ചാർജീടാക്കുന്നത്​.

കഴിഞ്ഞ ഒക്​ടോബർ മുതൽ ബൈഡു ബീജിങ്ങിൽ അവരുടെ ഡ്രൈവറില്ലാ കാറുകളുടെ ടെസ്റ്റ്​ ഡ്രൈവുകളും ട്രയലുകളും നടത്തിവരികയായിരുന്നു. 10 മില്യൺ കിലോമീറ്ററുകൾ ​റോഡ്​ ടെസ്റ്റ്​ നടത്തിയതിന്​ ശേഷമാണ്​ കാർ ജനങ്ങൾക്ക്​ ഉപയോഗിക്കാനായി വിട്ടുനൽകിയിരിക്കുന്നത്​. ഭാവിയിൽ ചൈനയിലെ മറ്റെല്ലാ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ്​ ബൈഡു ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaBaiduDriverless Taxi
News Summary - Tech firm Baidu Launches Commerical Driverless Taxi Service in China
Next Story