
ലോക ജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പഠനം
text_fieldsലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് ഒരു പഠന റിപ്പോർട്ട്. ഡിജിറ്റൽ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോർട്ടിലാണ് ഏകദേശം അഞ്ച് ബില്യൺ (500 കോടി) ആളുകൾ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി പറയുന്നത്.
റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നവരുടെ എണ്ണത്തിൽ മുൻപത്തെ വർഷത്തെക്കാൾ 3.7 ശതമാനം വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനസഖ്യയുളള ഇന്ത്യയിൽ മൂന്ന് പേരിൽ ഒരാൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആഫ്രിക്കയിലാകട്ടെ 11 പേരിൽ ഒരാൾ മാത്രമാണ് സോഷ്യൽ മീഡിയയിലുള്ളത്.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എകദേശം രണ്ട് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയാണ് ഒരു ദിവസത്തെ എകദേശ ഉപയോഗം. അതേസമയം, ബ്രസീലിൽ ഒരു ദിവസം 3 മണിക്കുർ 49 മിനിറ്റാണ് ശരാശരി സോഷ്യൽ മീഡിയ ഉപയോഗം, ജപ്പാന്റെ കാര്യത്തിൽ ഇത് ഒരു മണിക്കൂറിലും കുറവാണ്.
ഏറെ ആളുകളും ഏഴ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ട്വിറ്റർ, ടെലിഗ്രാം, മെറ്റയുടെ വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നിവയാണ് ഇഷ്ട ആപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
