സമൂഹ മാധ്യമത്തിലെ പ്രകോപനം തന്ത്രം; വീഴാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം
text_fieldsസമൂഹ മാധ്യമത്തിൽ എന്തെങ്കിലും തമാശകളും മറ്റും കണ്ട് സ്ക്രോൾ ചെയ്യുന്നതിനിടെ നിങ്ങളെ വളരെയധികം അലോസരപ്പെടുത്തിയ, നിങ്ങളുടെ ദിവസം പാഴാക്കിയ പോസ്റ്റ് അല്ലെങ്കിൽ കമന്റ് കണ്ടിട്ടുണ്ടോ? അത് നിങ്ങളെ പ്രകോപിപ്പിക്കാനായി ബോധപൂർവം ഉണ്ടാക്കിയതാകാനാണ് സാധ്യത.
മനുഷ്യ മനസ്സിന്റെ അടിസ്ഥാന സവിശേഷതകളെ ഉപയോഗപ്പെടുത്താനാണ് ‘റേജ് ബെയ്റ്റ്’ എന്നറിയപ്പെടുന്ന ഇത്തരം പോസ്റ്റുകൾ/കമന്റുകൾ ഇടുന്നത്. കോപം, അതൃപ്തി, വികാരാധീനത തുടങ്ങിയ നെഗറ്റിവ് വികാരങ്ങൾ പോസിറ്റിവ് വികാരങ്ങളേക്കാൾ വേഗത്തിലും ശക്തമായും പ്രതികരിക്കാനുള്ള പ്രവണത സ്വാഭാവികമാണെന്ന് എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഹെസാബിൻ ഡോർഡി വിശദീകരിക്കുന്നു.
നിങ്ങളുടെ ആ സന്ദർഭത്തിലെ പ്രതികരണങ്ങൾ (ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ) അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ ഇടപെടലുകൾ വർധിപ്പിക്കുകയും അതുവഴി പ്രചാരവും വരുമാനവുമുണ്ടാക്കാൻ വഴിയൊരുങ്ങുകയും ചെയ്യും. നഷ്ടം നിങ്ങൾക്കു മാത്രം. ഇത്തരം ഉള്ളടക്കവുമായി തുടർച്ചയായി ഇടപെടുന്നത് മാനസികസമ്മർദ്ദം, ആശങ്ക, നെഗറ്റിവിറ്റി തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കിടയാക്കും. ഇത് വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെയും ചിന്താഗതിയെയും ദോഷകരമായി ബാധിക്കും.
റേജ്-ബെയ്റ്റുമായി ഇടപെടാൻ തുടങ്ങിയാൽ സോഷ്യൽ മീഡിയ അൽഗോരിതം ഇത്തരം ഉള്ളടക്കം നിങങനെള കൂടുതലായി കാണിക്കാൻ തുടങ്ങും. ഇത് സന്തുലിതവും പോസിറ്റിവുമായ ഓൺലൈൻ അനുഭവം നേടുന്നതിന് തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

