ഇന്ത്യയിൽ കൗമാരക്കാർക്ക് സമൂഹമാധ്യമ വിലക്ക് വരുന്നോ! വാട്സ്ആപ് ജനന തിയതി ചോദിക്കുന്നത് പ്രായപരിധി നിശ്ചയിക്കാനോ?
text_fieldsന്യൂഡൽഹി: ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കളോട് അവരുടെ ജനനത്തീയതി നൽകാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകൾ ടെക് ലോകത്ത് വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ സർക്കാർ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ വിവരശേഖരണം എന്നാണ് വാട്സ്ആപ് നൽകുന്ന വിശദീകരണം.
രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശനമായ പ്രായപരിധി നിയമങ്ങൾ വരാൻ പോകുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് ഇത് കാരണമായിട്ടുണ്ട്. വാട്സ്ആപ് ഉൾപ്പെടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നിന്നും കുട്ടികളെ വിലക്കുവാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് പറയുന്നത്. പല വിദേശ രാജ്യങ്ങളും കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ നിന്നും വിലക്കിയിരുന്നു.
വാട്‌സ്ആപ്പിൽ പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്‌സ്ആപ്പോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് സമാനമായ നിയമങ്ങൾ വരാനിരിക്കുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ ഉപയോക്താക്കൾ ഇക്കാര്യത്തിൽ വ്യക്തതക്കായി കാത്തിരിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിനും പ്രായത്തിനനുസൃതമായ ഫീച്ചറുകൾ നൽകുന്നതിനുമാണ് കമ്പനി സാധാരണയായി ഇത്തരം വിവരങ്ങൾ തേടുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതുവരെ ഇത്തരം വാർത്തകളെ കരുതലോടെ കാണണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

