Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​വിൻഡോസ് തകരാർ: തിരിച്ചു വരവിന് ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ

text_fields
bookmark_border
​വിൻഡോസ് തകരാർ: തിരിച്ചു വരവിന് ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ
cancel

ന്യൂഡൽഹി: വി​ൻഡോസ് തകരാറിനെ തുടർന്നുണ്ടായ ഐ.ടി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ. വെള്ളിയാഴ്ച വൈകീട്ടോടെ വിൻഡോസ് തകരാർ ഭാഗികമായി പരിഹരിക്കാൻ കഴിഞ്ഞുവെങ്കിലും സേവനങ്ങൾ ഇനിയും സാധാരണനിലയിലയിലായിട്ടില്ല.പൂർണമായി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിദഗ്ധർ അറിയിക്കുന്നത്.

അതേസമയം, വിൻഡോസ് തകരാർ മൂലം വിമാനങ്ങൾ ഇനിയും വൈകുകയാണ്. ഡൽഹി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങളുടെ വൈകിയോടൽ തുടരുകയാണ്. പ്രശ്നങ്ങൾ മൂലം ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 1,400ഓ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ബാ​ങ്കു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഹ​രി വി​പ​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു.

വി​ൻ​ഡോ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്രൗ​ഡ്സ്ട്രൈ​ക്കി​​ന്റെ ഫാ​ൽ​ക്ക​ൺ സെ​ൻ​സ​ർ സോ​ഫ്റ്റ്​​വെ​യ​റി​ലെ ത​ക​രാ​റാ​ണ് ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി​യ​ത്. അ​മേ​രി​ക്ക, യു.​കെ, ഇ​ന്ത്യ, ആ​സ്ട്രേ​ലി​യ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​തി​​​ന്റെ ആ​ഘാ​തം അ​നു​ഭ​വി​ച്ചു.

സോ​ഫ്റ്റ്​​വെ​യ​ർ അ​പ്ഡേ​റ്റി​ലെ പി​ഴ​വാ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച​യോ സൈ​ബ​ർ ആ​ക്ര​മ​ണ​മോ അ​ല്ലെ​ന്നും ക്രൗ​ഡ്സ്ട്രൈ​ക്ക് സി.​ഇ.​ഒ ജോ​ർ​ജ് കു​ർ​ട്സ് പ​റ​ഞ്ഞു. പ്ര​ശ്ന​കാ​ര​ണം ക​ണ്ടെ​ത്തി​യ​താ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. എ​ങ്കി​ലും, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ പ്ര​തി​സ​ന്ധി പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

​വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ‘ബ്ലൂ ​സ്ക്രീ​ൻ ഓ​ഫ് ഡെ​ത്ത്’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന നീ​ല സ്ക്രീ​ൻ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്. ഹാ​ർ​ഡ് വെ​യ​റി​ലെ​യോ സോ​ഫ്റ്റ്​​വെ​യ​റി​ലെ​യോ ഏ​തെ​ങ്കി​ലും സാ​​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണ​മാ​ണ് ഈ ​സ്ക്രീ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. തു​ട​ർ​ന്ന് ക​മ്പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​​​ന്റെ ഗൗ​ര​വം ലോ​ക​ത്തി​ന് ബോ​ധ്യ​പ്പെ​ട്ട​ത്. 2017 മേ​യ് മാ​സ​ത്തി​ലു​ണ്ടാ​യ വാ​ന്ന​ക്രൈ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഐ.​ടി ​പ്ര​തി​സ​ന്ധി​യാ​ണ് വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Slow recovery from IT outage begins as experts warn of future risks
Next Story