Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആപ്പ്​ സ്​റ്റോറിൽ വാട്​സ്​ആപ്പിനെ പിന്തള്ളി നമ്പർ വണ്ണായി സിഗ്നൽ
cancel
Homechevron_rightTECHchevron_rightTech Newschevron_rightആപ്പ്​ സ്​റ്റോറിൽ...

ആപ്പ്​ സ്​റ്റോറിൽ വാട്​സ്​ആപ്പിനെ പിന്തള്ളി നമ്പർ വണ്ണായി 'സിഗ്നൽ'

text_fields
bookmark_border

വാട്​സ്​ആപ്പി​െൻറ സ്വകാര്യതാ നയ പരിഷ്​കാരങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും സിഗ്നൽ പ്രൈവറ്റ്​ മെസ്സഞ്ചറിന്​ ലോട്ടറിയായി മാറിയിരിക്കുകയാണ്​. ഗൂഗ്​ൾ പ്ലേസ്​റ്റോറിലും ആപ്പിളി​െൻറ ആപ്പ്​ സ്​റ്റോറിലും ലക്ഷക്കണക്കിന്​ ഡൗൺലോഡാണ്​ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആപ്പിന്​ ലഭിച്ചത്​.

പിന്നാലെ ശനിയാഴ്​ച്ച പുലർച്ചെ തന്നെ ഒരു സന്തോഷം പങ്കുവെച്ചുകൊണ്ട്​ സിഗ്നൽ ആപ്പ്​ അധികൃതർ എത്തി. ഇന്ത്യയിൽ ആപ്പിളി​െൻറ ആപ്പ്​ സ്​റ്റോറിലെ 'ഫ്രീ ആപ്പ്​ ലിസ്റ്റിൽ'ആദ്യമായി സിഗ്നൽ ഒന്നാമതായി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്​സ്​ആപ്പിനെ പിന്നിലാക്കിയാണ്​ സിഗ്നലി​െൻറ കുതിപ്പ്​. നിലവിൽ ടെലഗ്രാമും വലിയ മുന്നേറ്റം നടത്തുന്നുണ്ട്​.

ആപ്പ്​ സ്​റ്റോറിലെ ടോപ്​ ഫ്രീ ആപ്പ്​ ലിസ്റ്റിൽ 968 ആം സ്ഥാനത്തുണ്ടായിരുന്ന സിഗ്നലിന് 967 സ്ഥാനങ്ങൾ മറികടന്ന്​​ ഒന്നാമതെത്താൻ ഒരാഴ്​ച്ച പോലുമെടുത്തില്ല. ഇന്ത്യക്ക്​ പുറമേ, ഒാസ്​ട്രിയ, ഫ്രാൻസ്​, ഫിൻലാൻഡ്​, ജെർമനി, ഹോങ്​ കോങ്​, സ്വിറ്റ്​സർലാൻഡ്​ എന്നീ രാജ്യങ്ങളിലും നിലവിൽ ഒന്നമനായി തുടരുകയാണ്​ സിഗ്നൽ.

ഉപയോക്​താക്കളുടെ ഡാറ്റ മൂന്നാംകക്ഷിയുമായി പങ്കുവെക്കാൻ അവകാശം ചോദിച്ചുകൊണ്ട്​ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്​സ്​ആപ്പി​െൻറ​ ഒരു പോപ്​-അപ്പ്​ സന്ദേശം പലർക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്​. ഫെബ്രുവരി എട്ടിന്​ മുമ്പായി തങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ തന്നെ നഷ്​ടപ്പെടുമെന്നാണ്​ മുന്നറിയിപ്പ്​. ഇത്​ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. പിന്നാലെ ആഗോളതലത്തിൽ തന്നെ ചർച്ചയായി മാറി​​.

ആളുകൾ വാട്​സ്​ആപ്പിന്​ പകരക്കാരെ തേടിക്കൊണ്ടിരുന്ന സമയത്ത്​, സൈബർ വിദഗ്​ധരും ഇലോൺ മസ്​ക്​, എഡ്വേർഡ്​ സ്​നോഡൻ എന്നിവരെ പോലുള്ള ടെക്​നോളജി രംഗത്തെ വമ്പൻമാരും സിഗ്നൽ ആപ്പ്​ ഉപയോഗിക്കാനാണ്​ ആവശ്യപ്പെട്ടത്​. മസ്​ക്​ കഴിഞ്ഞ ദിവസം സിഗ്നൽ ആപ്പിനെ പിന്തുണച്ചുകൊണ്ട്​​ ട്വിറ്ററിലെത്തിയിരുന്നു. പിന്നാലെ ഉയർന്ന ട്രാഫിക്ക്​ കാരണം സിഗ്നലി​െൻറ സെർവറിന്​ പോലും പ്രതിസന്ധി നേരിട്ടു. യൂസർമാർക്ക്​ വെരിഫിക്കേഷൻ കോഡുകൾ അയക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന്​ സിഗ്നൽ അധികൃതരും വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppWhatsApp privacy policySignalApp Store
News Summary - Signal tops App Store after beating WhatsApp
Next Story