Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സിഗ്നൽ’ ചാറ്റുകൾ ഇനി എ.ഐ ഏജന്റുകൾക്ക് വായിക്കാനാകില്ല; സ്ക്രീൻഷോട്ടുകൾക്ക് നിയന്ത്രണം

text_fields
bookmark_border
Signal messaging app privacy protection
cancel
camera_alt

സിഗ്നൽ ആപ്​

സ്വകാര്യ സന്ദേശങ്ങൾ മറ്റാരും വായിക്കരുതെന്ന് ആഗ്രഹിക്കുന്നവർ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് ‘സിഗ്നൽ’. വാട്സ്ആപ്പിന് സമാനമായി സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ഈ ആപ്പ് സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ ഫോണിലെ എ.ഐ സംവിധാനങ്ങൾ സ്വകാര്യ ചാറ്റുകൾ വായിച്ചേക്കാമെന്ന ആശങ്ക ഉയർന്നതോടെ പുതിയ സുരക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിഗ്നൽ.എ.ഐ ഏജന്റുകൾക്ക് ഫോണിലെ സ്ക്രീൻ പരിശോധിക്കാനും വിവിധ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും കഴിയും. ഇത് സിഗ്നലിലെ സ്വകാര്യ സംഭാഷണങ്ങൾക്കും ഭീഷണിയാകാമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

സ്ക്രീൻഷോട്ടുകൾക്ക് നിയന്ത്രണം; ഉപയോക്താവിന് മുന്നറിയിപ്പും

എ.ഐ സംവിധാനങ്ങൾ സിഗ്നൽ സന്ദേശങ്ങൾ സ്ക്രീൻഷോട്ടിലൂടെ പകർത്തുന്നത് തടയാൻ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഫോണുകളിൽ ഈ നിയന്ത്രണം സ്വതവേ പ്രവർത്തനക്ഷമമാക്കും. എ.ഐ സഹായി സ്ക്രീൻ പരിശോധിക്കാൻ ശ്രമിക്കുകയോ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഉപയോക്താവിന് മുന്നറിയിപ്പും ലഭിക്കും.

ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് ഈ നിയന്ത്രണം ഒഴിവാക്കാനും കഴിയും. എന്നാൽ എല്ലാ ഉപകരണങ്ങളിലും ഇത്തരം സുരക്ഷ പൂർണമായി ഉറപ്പാക്കാൻ കഴിയില്ലെന്നും സിഗ്നൽ വ്യക്തമാക്കിയിട്ടുണ്ട്.സിഗ്നലിൽ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് സുരക്ഷിതമാക്കുന്നത്. അതായത് സന്ദേശം അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ ഉള്ളടക്കം വായിക്കാൻ കഴിയൂ.എന്നാൽ സന്ദേശം ഫോണിന്റെ സ്ക്രീനിൽ തെളിയുമ്പോൾ മറ്റൊരു പ്രശ്നമുണ്ട്. സ്ക്രീൻഷോട്ട്, നോട്ടിഫിക്കേഷൻ തുടങ്ങിയ സൗകര്യങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ എ.ഐ സംവിധാനങ്ങൾക്ക് ആ വിവരങ്ങൾ വായിക്കാൻ കഴിഞ്ഞേക്കാം. എൻക്രിപ്ഷൻ തകർക്കാതെ തന്നെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ പുറത്തേക്ക് എത്താൻ സാധ്യതയുണ്ട്.മെറ്റയുടെ മ്യൂസ് എ.ഐ ഏജന്റുമായി ബന്ധപ്പെട്ട പരിശോധനയിലും സമാനമായ ആശങ്ക ഉയർന്നിരുന്നു. ചില സാഹചര്യങ്ങളിൽ ഔദ്യോഗിക കണക്ടർ സംവിധാനം ഉപയോഗിക്കാതെ തന്നെ സിഗ്നൽ സന്ദേശങ്ങൾ വായിക്കാൻ മ്യൂസിന് കഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫോണിലെയും കമ്പ്യൂട്ടറിലെയും ചില അനുമതികൾ ഉപയോഗിച്ചായിരുന്നു ഇത്.

എ.ഐ സംവിധാനങ്ങൾക്ക് ഉപകരണങ്ങളിലെ സ്വകാര്യ വിവരങ്ങൾ ലഭിക്കുന്നത് നിയന്ത്രിക്കാൻ ആപ്പുകൾക്ക് കൂടുതൽ സൗകര്യം നൽകണമെന്ന് സിഗ്നൽ ആവശ്യപ്പെട്ടു. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ സ്ക്രീൻ വായിക്കൽ, നോട്ടിഫിക്കേഷൻ പരിശോധിക്കൽ, ഫയലുകൾ ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങൾ നൽകണമെന്നാണ് ആവശ്യം.എ.ഐ ഏജന്റുകൾക്ക് എന്തെല്ലാം വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉപയോക്താക്കൾക്കും ആപ്പ് നിർമാതാക്കൾക്കും മനസിലാക്കാൻ കഴിയണമെന്നും കമ്പനി പറയുന്നു.

വിൻഡോസ് കമ്പ്യൂട്ടറുകളിൽ മൈക്രോസോഫ്റ്റിന്റെ റീക്കോൾ സംവിധാനത്തിൽ നിന്ന് സിഗ്നൽ സന്ദേശങ്ങളെ സംരക്ഷിക്കാനുള്ള നിയന്ത്രണം നേരത്തേ തന്നെ കൊണ്ടുവന്നിരുന്നു. ഇപ്പോൾ ഫോണുകളിലെ എഐ സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.എ.ഐ സൗകര്യങ്ങൾ കൂടുതൽ വ്യാപകമാകുമ്പോൾ സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ആപ്പുകൾക്ക് വലിയ വെല്ലുവിളിയാകുകയാണ്. ഉപയോക്താക്കൾ എ.ഐ സഹായികൾക്കും മറ്റ് ആപ്പുകൾക്കും നൽകുന്ന അനുമതികൾ ശ്രദ്ധിച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ഓർമിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Signal Restricts Screenshots to Protect Private Chats from AI
Next Story