ഇവയാണ് നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതിന്‍റെ ലക്ഷണങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ വാട്സാപ്പ് വഴി അയക്കുന്ന സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യാൻ സാധ്യത കൂടുതലാണ്.
നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണങ്ങൾ
വാട്സാപ്പ് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആകും.
കാരണമില്ലാതെ വാട്സാപ്പ് തനിയെ ലോഗ് ഔട്ട് ആവുകയോ നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നിങ്ങനെ മെസേജ് ലഭിക്കുകയോ ചെയ്താൽ അതിനർഥം നിങ്ങളുടെ നമ്പർ ഉപയോഗിച്ച് മറ്റൊരു ഡിവൈസിൽ വാട്സാപ്പ് ലോഗിൻ ചെയ്തിട്ടുണ്ടെന്നാണ്.
നിങ്ങളറിയാതെ സ്വന്തം അക്കൗണ്ടിൽ നിന്ന് മറ്റുള്ളവർക്ക് സന്ദേശങ്ങൾ പോയാൽ.
അസാധാരണമായി ബാറ്ററി ചാർജ് കുറയുകയോ ഫോൺ ചൂടാവുകയോ ചെയ്താൽ.
നമ്മളറിയാതെ സംശയാസ്പദമായ കോൺടാക്ട് നമ്പറോ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളോ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടാൽ.
ഹാക്ക് ചെയ്യപ്പെട്ടു എന്ന സംശയമുണ്ടായാൽ...
1) ടു സ്റ്റെപ്പ് വെരിഫിക്കേഷൻ
ഹാക്കിങ് ഒഴിവാക്കാൻ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക. അനധികൃത ലോഗിൻ ഒഴിവാക്കാൻ 6 ഡിജിറ്റ് പിൻ നൽകുക.
2) ഡിവൈസ് ലോഗൗട്ട് ചെയ്യുക
സ്വന്തം ഫോണിലല്ലാതെ മറ്റ് ഡിവൈസുകളിൽ ലോഗിൻ ചെയ്താൽ ആവശ്യം കഴിഞ്ഞയുടൻ ലോഗൗട്ട് ചെയ്യുക.
3) വാട്സാപ്പ് റീ ഇൻസ്റ്റാൾ
സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ വാട്സാപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുക.
4) വാട്സാപ്പ് അപ്ഡേഷൻ
ഔട്ട് ഡേറ്റഡ് ആയ സോഫ്റ്റ് വെയർ വാട്സാപ്പ് ഹാക്ക് ചെയ്യാനുള്ള സാധ്യത വർധിപ്പിക്കും.
5) മാൽ വെയർ സ്കാനിങ്
ഗൂഗ്ൾ പ്ലേ പ്രൊട്ടക്ട്, ഐ ഫോൺ ബിൽറ്റ് ഇൻ സെക്യൂരിറ്റി പോലുള്ള ആന്‍റി വൈറസ് ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺ ലോഡ് ചെയ്യാം.
6) ഹാക്കർമാർ കോൾ, ഇമെയിൽ തുടങ്ങിയവ വഴി വിവരങ്ങൾ ചോർത്തിയേക്കാം.
ഇത്തരം മെസേജുകൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

