Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഫോൺ വരവിന് പിന്നാലെ സാംസങ് ഫോണുകൾക്കും തീവില; ഒറ്റയടിക്ക് കൂട്ടിയത് 20,000 രൂപ വരെ

text_fields
bookmark_border
https://www.madhyamam.com/tags/samsung
cancel

സാംസങ് ഗാലക്സി എസ് 26 സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യയിലെ വിലയിൽ വൻ വർദ്ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി. അടിസ്ഥാന മോഡൽ മുതൽ ഏറ്റവും ഉയർന്ന മോഡൽ വരെയുള്ള എല്ലാ വേരിയന്റുകൾക്കും കമ്പനി 20000 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.

ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ സീരീസ് വിൽപ്പനക്കെത്തിയ അതേ ദിവസം തന്നെയാണ് സാംസങ്ങും വില വർദ്ധിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്ക് വൻ ക്ഷാമം നേരിടുന്നതും, വിലക്കയറ്റവുമാണ് സ്മാർട്ട്ഫോണുകളുടെ വില കുതിച്ചുയരാൻ ഇടയായ പ്രധാന കാരണം. ആപ്പിളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്

നേരത്തേ തന്നെ സാംസങ് ഫോണുകളുടെ വില ഉയർത്തുമെന്ന സൂചനകൾ നൽകിയിരുന്നു. 1TB സ്റ്റോറേജുള്ള ഏറ്റവും ഉയർന്ന മോഡലായ ഗാലക്സി എസ് 26 അൾട്രാ ഉൾപ്പെടെ എല്ലാ ഫോണുകൾക്കും പുതിയ വില വർധനവ് ബാധകമാണ്. ഗാലക്സി എസേ 26ന് ഇപ്പോൾ 107,999 രൂപയാണ് വില. ലോഞ്ച് വിലയായ 87999 രൂപയിൽ നിന്ന് 20000 രൂപ അധികം നൽകേണ്ടി വരും. ഗാലക്സി എസ് 26 പ്ലസിന്‍റെ വേരിയെന്‍റിന് ഇപ്പോൾ 139,999 രൂപയാണ് വില.

ഗാലക്സി എസ് 26 അൾട്രക്ക് ഇനിമുതൽ 2 ലക്ഷത്തിലധികം രൂപ നൽകണം. 189,999 രൂപക്ക് അവതരിപ്പിച്ച ഈ ഫോൺ നിലവിൽ 209,999 രൂപക്കാണ് വിൽക്കുന്നത്. സ്മാർട്ട്‌ഫോൺ വിപണിയിലെ ഈ അപ്രതീക്ഷിത വിലക്കയറ്റം പ്രീമിയം ഫോണുകൾ വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - samsung increased phone price
Next Story