സാംസങ് ഗാലക്സി Z ഫോൾഡ് 7, Z ഫ്ലിപ് 7 എന്നിവ പുറത്തിറക്കി
text_fieldsദോഹ: ദോഹയിലെ കതാറ കൾച്ചറൽ വില്ലേജിലെ സാംസങ് എക്സ്പീരിയൻസ് സ്റ്റോറിൽ നടന്ന ചടങ്ങിൽ ദോഹത്ന ഇന്നൊവേറ്റിവ് ഡിസ്ട്രിബ്യൂഷനുമായി സഹകരിച്ച് സാംസങ് ഗാലക്സി Z ഫോൾഡ് 7, ഗാലക്സി Z ഫ്ലിപ് 7 എന്നീ സ്മാർട്ട് ഫോണുകളും ഗാലക്സി വാച്ച് 8 സീരീസും ഔദ്യോഗികമായി പുറത്തിറക്കി. സ്മാർട്ട്ഫോൺ ഇന്നൊവേഷനിൽ തങ്ങളുടെ നേതൃത്വം നിലനിൽത്തിക്കൊണ്ട് മൾട്ടി ടാസ്കിങ്ങും, ഗുണനിലവാരവും, മികച്ച രൂപകൽപനയുമായി ഗാലക്സി Z ഫോൾഡ് 7, Z ഫ്ലിപ് 7 മോഡലുകൾ അവതരിപ്പിക്കുകയാണ് സാംസങ്.
സാംസങ് ഫോൾഡബ്ൾ സ്മാർട്ട്ഫോണുകളിലെ ഈ പുത്തൻ ഫ്ലാഗ്ഷിപ് മോഡലുകൾ മികച്ച രൂപകൽപനയും പ്രകടനവുംകൊണ്ട് ശ്രദ്ധേയമാണ്. പ്രകാശന ചടങ്ങിൽ സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് ഖത്തർ മാനേജിങ് ഡയറക്ടർ ഹോങ്സ്യൂക്ക് ലീ, ജി.സി.സി എം.എക്സ് ബിസിനസ് മാനേജർ സോണി യെം, സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് കൺട്രി മാനേജർ നന്ദഗോപാൽ, ദോഹത്ന ചീഫ് ഓപറേറ്റിങ് ഓഫിസർ സെബാസ്റ്റ്യൻ ഫർഹത്, ഡിവിഷൻ മാനേജർ അസ്ഹർ ബക്ഷ്, ബിസിനസ് മാനേജർ ദീപക് ജയറാം എന്നിവർ പങ്കെടുത്തു. കൂടാതെ സാംസങ്, ദോഹത്ന ടീമംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഖത്തറിലെ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പങ്കെടുത്തു.

