Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകാമറ-സെൻട്രിക്​ എഫ്​...

കാമറ-സെൻട്രിക്​ എഫ്​ സീരീസുമായി സാംസങ്;​ ഗാലക്​സി എഫ്​ 41​െൻറ വിശേഷങ്ങൾ​

text_fields
bookmark_border
കാമറ-സെൻട്രിക്​ എഫ്​ സീരീസുമായി സാംസങ്;​ ഗാലക്​സി എഫ്​ 41​െൻറ വിശേഷങ്ങൾ​
cancel

എ സീരീസ്​, എം സീരീസ്​ ഫോണുകളുടെ വൻ വിജയത്തിന്​ പിന്നാലെ തങ്ങളുടെ എഫ്​ സീരീസിലുള്ള ഫോണുകളുടെ ലോഞ്ചിങ്ങിനെ കുറിച്ച്​ സാംസങ്​ ഏറെ കാലമായി സൂചന നൽകിയിരുന്നു. ഒടുവിൽ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ്​ കമ്പനി. ഗാലക്​സി എഫ്​ 41 എന്ന പേരിൽ ഇറങ്ങുന്ന ആദ്യത്തെ ഫോൺ അടുത്ത മാസം എട്ടാം തീയതി ഇന്ത്യയിൽ റിലീസ്​ ചെയ്യും. മറ്റ്​ ഫോണുകളെ അപേക്ഷിച്ച്​ കാമറക്ക്​ മുൻതൂക്കം നൽകുന്ന മോഡലാണ്​ എഫ്​ സീരീസിലുണ്ടാവുക.

സൂപ്പർ അമോലെഡ്​ ഡിസ്​പ്ലേയാണ്​ എഫ്​ 41ന്​. പിറകിൽ മൂന്ന്​ കാമറകളും നൽകിയിട്ടുണ്ട്​. 6000 എം.എ.എച്ച്​ ബാറ്ററിയുമായി എത്തുന്ന ഫോൺ ഒരു ശരാശരി യൂസറിന്​ രണ്ട്​ ദിവസം ചാർജ്​ ചെയ്യാതെ തന്നെ ഉപയോഗിക്കാം. ഡിസ്​പ്ലേക്കുള്ളിൽ തന്നെ സജ്ജീകരിക്കുന്ന പഞ്ച്​ ഹോൾ സെൽഫി കാമറക്ക്​ പകരം പഴയ വാട്ടർ ഡ്രോപ്​ നോച്ച്​ കട്ടൗട്ടിലാണ്​ 32 മെഗാ പിക്​സലുള്ള മുൻ കാമറ നൽകിയത്​.

64 മെഗാ പിക്​സലുള്ള പ്രധാന സെൻസറും 8 മെഗാ പിക്​സൽ അൾട്രാ വൈഡ്​ കാമറയും 2 മെഗാ പിക്​സൽ മാക്രോ സെൻറുമടങ്ങുന്നതാണ്​ പിൻ കാമറ സെറ്റപ്പ്​. എക്​സിനോസ്​ 9611 ചിപ്​സെറ്റ്​ കരുത്ത്​ പകരു​േമ്പാൾ 6 ജിബി റാമും 128 ജിബി ഇ​േൻറണൽ സ്​റ്റോറേജും എഫ്​ 41ന്​ നൽകിയിട്ടുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamsungSamsung Galaxy F41
Next Story