Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘സാ​ത്താ​ൻ 2’ എന്ന ഭൂ​ഖ​ണ്ഡാ​ന്ത​ര ആ​ണ​വ മി​സൈ​ൽ വി​ന്യ​സി​ക്കു​മെ​ന്ന് പു​ടി​ൻ
cancel
Homechevron_rightTECHchevron_rightTech Newschevron_right‘സാ​ത്താ​ൻ 2’ എന്ന...

‘സാ​ത്താ​ൻ 2’ എന്ന ഭൂ​ഖ​ണ്ഡാ​ന്ത​ര ആ​ണ​വ മി​സൈ​ൽ വി​ന്യ​സി​ക്കു​മെ​ന്ന് പു​ടി​ൻ

text_fields
bookmark_border

മോ​സ്കോ: ‘സാ​ത്താ​ൻ 2’ എ​ന്ന പേ​രി​ട്ട ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഈ ​വ​ർ​ഷം വി​ന്യ​സി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. അ​മേ​രി​ക്ക​യു​മാ​യു​ള്ള ആ​യു​ധ ഉ​ട​മ്പ​ടി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മേ​രി​ക്ക വ​രെ എ​ത്താ​ൻ ക​ഴി​യു​ന്ന ആ​ണ​വ മി​സൈ​ൽ വി​ന്യ​സി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം അ​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം യു​ക്രെ​യ്ൻ സ​ന്ദ​ർ​ശി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യു​ക്രെ​യ്നു​ള്ള പി​ന്തു​ണ ഊ​ന്നി​പ്പ​റ​യു​ക​യും റ​ഷ്യ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹൈ​പ​ർ​സോ​ണി​ക് മി​സൈ​ലു​ക​ളു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​ൽ​പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്നും യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്റെ വാ​ർ​ഷി​ക​വേ​ള​യി​ൽ പു​ടി​ൻ പ​റ​ഞ്ഞു. ഈ ​ആ​ഴ്ച ആ​ദ്യം പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ കി​യ​വ് സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് റ​ഷ്യ സ​ർ​മാ​റ്റ് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​താ​യി യു.​എ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiavladimir putinnuclear missilesSatan 2Sarmat nuclear missiles
News Summary - Russia to deploy ‘Satan 2’ Sarmat nuclear missiles says Putin
Next Story