ഇനി റോബോട്ടിനെ ഓടിത്തോൽപിക്കണം
text_fieldsഒരു ഓട്ടമത്സരമായാലോ? മനുഷ്യർക്കൊപ്പമല്ല, റോബോട്ടിനൊപ്പം. ചൈനയിലെ ഒരുകൂട്ടം ഡെവലപ്പർമാർ ഒരു റോബോട്ടിനെ നിർമിച്ച് പുറത്തിറക്കി. ഹ്യൂമനോയിഡ് റോബോട്ടായ ‘സ്റ്റാർ 1’. ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോട്ടാണ് ഇപ്പോൾ സ്റ്റാർ 1. ടെസ്ലയുടെ ഓപ്റ്റിമസിനെയും ബോസ്റ്റൻ ഡൈനാമിക്സിന്റെ ‘അറ്റ്ലസിനെ’യും സ്റ്റാർ 1 തോൽപിക്കുമെന്നാണ് വിലയിരുത്തൽ.
5.6 അടിയാണ് സ്റ്റാർവണിന്റെ ഉയരം. 65 കിലോയാണ് ഭാരം. ഒരു മണിക്കൂറിൽ 13 കിലോമീറ്ററാണ് സ്റ്റാർ വണിന്റെ വേഗത. പ്രമോഷൻ വിഡിയോയിൽ രണ്ട് സ്റ്റാർ 1 റോബോട്ടുകൾ ഗോബി മരുഭൂമിയിലൂടെ ഓടി മത്സരിക്കുന്നത് കാണാനാകും. വേഗത പരിശോധിക്കുന്നതിനായി രണ്ടിൽ ഒരു റോബോട്ടിനെ സ്നീക്കേഴ്സ് ധരിപ്പിച്ചിരുന്നു. ദുർഘടമായ പാതകളിലൂടെയും ഇരുവരും വേഗത നിലനിർത്തി ഓടുന്നത് കാണാം.

