Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകുട്ടികളുടെ അശ്ലീല...

കുട്ടികളുടെ അശ്ലീല ഉള്ളടക്കം നീക്കണം; എക്സ്, യുട്യൂബ്, ടെലഗ്രാം എന്നിവക്ക് കേന്ദ്ര സർക്കാർ നോട്ടീസ്

text_fields
bookmark_border
കുട്ടികളുടെ അശ്ലീല ഉള്ളടക്കം നീക്കണം; എക്സ്, യുട്യൂബ്, ടെലഗ്രാം എന്നിവക്ക് കേന്ദ്ര സർക്കാർ നോട്ടീസ്
cancel

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സ് (ടിറ്റ്വർ), യുട്യൂബ്, ടെലഗ്രാം എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഐ.ടി നിയമത്തിലെ വകുപ്പ് 79 പ്രകാരമുള്ള പരിരക്ഷ പി​ൻവലിക്കുമെന്നും നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

ഇത്തരം ഉള്ളടക്കങ്ങൾ സ്ഥിരമായി നീക്കം ചെയ്യണം. ഇതിലേക്കുള്ള പ്രവേശനം വിലക്കുകയും വേണം. ഭാവിയി​ൽ ഇത്തരം ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരാതിരിക്കാൻ ഉള്ളടക്ക നിരീക്ഷണം, അൽ​ഗോരിതം, റിപ്പോർട്ടിങ് സംവിധാനം എന്നിവ ഒരുക്കണമെന്നും നോട്ടീസിൽ പറയുന്നു.

സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സംവിധാനം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇലക്‌ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XSexual AbuseYouTubeChild sexual abuseTelegram
News Summary - "Remove Child Sexual Abuse Material": Government Warns X, YouTube, Telegram
Next Story