റെഡ്മി നോട്ട് 15 സീരിസ് ഖത്തറിൽ പുറത്തിറക്കി
text_fieldsഷവോമിയുമായി കൈകോർത്ത് ഇന്റർടെക് ഗ്രൂപ്പ് റെഡ്മി നോട്ട് 15 സീരിസ് ഖത്തറിൽ ഔദ്യോഗികമായി പുറത്തിറക്കിയപ്പോൾ
ദോഹ: ഷവോമിയുമായി കൈകോർത്ത് ഇന്റർടെക് ഗ്രൂപ്പ് റെഡ്മി നോട്ട് 15 സീരിസ് ഖത്തറിൽ ഔദ്യോഗികമായി പുറത്തിറക്കി. ദോഹയിലെ ഡുസിറ്റ് ഡി2 ഹോട്ടലിൽ നടന്ന പരിപാടിയിൽ
ടെക്നോളജി -റീട്ടെയിൽ മേഖലയിലെ പ്രമുഖർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഖത്തറിലെ ഔദ്യോഗിക ലോഞ്ച് നടന്നു.
മികച്ച പ്രകടനവും ഉപഭോകൃതാനുഭവവും ഉറപ്പാക്കുന്ന വിവിധ മോഡലുകളാണ് ഷവോമിയുടെ റെഡ്മി നോട്ട് 15 സീരിസിൽ അവതരിപ്പിച്ചിട്ടുള്ളത്. 200 MP ഹൈ റെസല്യൂഷൻ കാമറ, 12GB റാം, 512GB സ്റ്റോറേജ് വരെയുള്ള കോൺഫിഗറേഷനുകൾ തുടങ്ങിയ സവിശേഷതകളുമായി പുറത്തിറങ്ങുന്ന റെഡ്മി നോട്ട് 15 സീരിസ് ആകർഷകമായ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി 759 മുതൽ 1,649 ഖത്തർ റിയാലിൽ വരെ റെഡ്മി നോട്ട് 15 സീരിസ് ഫോണുകൾ ലഭ്യമാണ്.
ലോഞ്ച് പ്രമോഷനുകളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ ഒരു തവണ സ്ക്രീൻ റീപ്ലെയ്സ്മെന്റ് സൗകര്യം, മൂന്ന് മാസത്തേക്ക് 100 GB ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് എന്നിവയുൾപ്പെടെ ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ഓഫറുകൾ ഫെബ്രുവരി 15 വരെ ലഭ്യമായിരിക്കും. ചടങ്ങിൽ ഇന്റർടെക് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജോർജ് തോമസ്, മറ്റ് ഇന്റർടെക്, ഷവോമി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

