Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇനി...

ഇനി റീച്ചാവുന്നതെങ്ങനെയെന്ന് പറയണോ? പറയാം; അൽഗൊരിതത്തിന്റെ രഹസ്യം പരസ്യമാക്കി എക്സ്, വൈറൽ ഫോർമുല പുറത്തുവിട്ടു

text_fields
bookmark_border
https://www.madhyamam.com/tags/elon-musk
cancel

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴി തങ്ങളുടെ ഉള്ളടക്കം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വൈറലാക്കാനുമുള്ള ഏറ്റവും പുതിയ ഫോർമുല പുറത്തുവിട്ട് കമ്പനി. ഉപയോക്താക്കളുടെ ഫോർ യു ഫീഡിൽ ഏതെല്ലാം പോസ്റ്റുകൾ വരണമെന്ന് തീരുമാനിക്കുന്ന ഫോണിക്സ് എന്ന അൽഗൊരിതത്തിന്റെ പ്രവർത്തനമാണ് എക്സ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇലോൺ മസ്ക് അറിയിച്ചു.

എക്സിന്റെ അൽഗൊരിതം പ്രധാനമായും ശ്രദ്ധിക്കുന്നത് ഉപയോക്താക്കൾ പോസ്റ്റുകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെയാണ്. ഒരു ലൈക്കിനെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റ് സിസ്റ്റം പ്രവർത്തിക്കുന്നത്. കമ്പനി പുറത്തിറക്കിയ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം;

  • റിപ്ലേകൾക്ക് വൻ പ്രാധാന്യം: വെറുമൊരു ലൈക്ക് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രാധാന്യമാണ് ഒരു പോസ്റ്റിലെ സംഭാഷണങ്ങൾക്ക് അൽഗൊരിതം നൽകുന്നത്. ഉപയോക്താക്കൾ പോസ്റ്റിന് മറുപടി നൽകുകയും, അതിന് പോസ്റ്റ് ഇട്ട വ്യക്തി തിരികെ മറുപടി നൽകുകയും ചെയ്യുന്നത് പോസ്റ്റിന്റെ റീച്ച് കുതിച്ചുയർത്താൻ സഹായിക്കും.
  • ആദ്യ മണിക്കൂറുകൾ നിർണ്ണായകം: ഒരു പോസ്റ്റ് ഇട്ടുകഴിഞ്ഞാൽ ആദ്യത്തെ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള സമയം അതീവ പ്രധാനമാണ്. ഈ സമയത്ത് ലഭിക്കുന്ന പ്രതികരണങ്ങളാണ് പോസ്റ്റ് വൈറലാകുമോ എന്ന് തീരുമാനിക്കുന്നത്.
  • ലിങ്കുകൾ ഒഴിവാക്കുക: പോസ്റ്റുകളിൽ വെബ്സൈറ്റ് ലിങ്കുകൾ നേരിട്ട് നൽകുന്നത് അൽഗൊരിതം തിരിച്ചറിയുകയും അതിന്റെ റീച്ച് കുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ലിങ്കുകൾ നൽകണമെന്നുണ്ടെങ്കിൽ അവ പോസ്റ്റിന്റെ മറുപടിയായി നൽകുന്നതാണ് ഉചിതം.
  • ഗുണനിലവാരമുള്ള ഉള്ളടക്കം: ആളുകളെക്കൊണ്ട് ചിന്തിപ്പിക്കാനും ചർച്ചകൾക്ക് പ്രേരിപ്പിക്കാനുമുള്ള ഉള്ളടക്കത്തിന് മുൻഗണന നൽകുന്നു. കൃത്യമായ അഭിപ്രായങ്ങൾ, ചോദ്യങ്ങൾ, അല്ലെങ്കിൽ തർക്കങ്ങൾ എന്നിവ സംഭാഷണങ്ങൾക്ക് വഴിതുറക്കുന്നു.
  • വീഡിയോകൾക്ക് മുൻഗണന: തത്സമയ വീഡിയോകൾക്കും പ്ലാറ്റ്‌ഫോമിൽ നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്കും കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ സാധ്യതയുണ്ട്.

ഉപയോക്താക്കൾ തങ്ങളുടെ പോസ്റ്റുകളിൽ കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുകയും, വരുന്ന കമന്റുകൾക്ക് സമയബന്ധിതമായി മറുപടി നൽകുകയും ചെയ്യുന്നത് അക്കൗണ്ടിന്റെ വളർച്ചയ്ക്ക് സഹായകമാകും. സ്ഥിരതയോടെയുള്ള പോസ്റ്റിങും, ആളുകൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതും എക്സിൽ മികച്ച സ്വീകാര്യത ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

  • വൈറൽ ആകാൻ ശ്രമിക്കുമ്പോൾ തന്നെ, ഉപയോക്താക്കളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ വലിയ തിരിച്ചടിയാകുമെന്ന് അൽഗൊരിതം മുന്നറിയിപ്പ് നൽകുന്നു. നെഗറ്റീവ് പ്രതികരണങ്ങൾ പോസ്റ്റിന്റെ റീച്ച് വൻതോതിൽ കുറക്കും.
  • റിപ്പോർട്ട് ചെയ്യൽ: ഒരു ഉപയോക്താവ് പോസ്റ്റ് റിപ്പോർട്ട് ചെയ്താൽ അത് ലൈക്കിനേക്കാൾ 468 മടങ്ങ് നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു.
  • മ്യൂട്ട് ചെയ്യൽ: അക്കൗണ്ട് മ്യൂട്ട് ചെയ്യുന്നത് 118 മടങ്ങ് നെഗറ്റീവ് പോയിന്റ് നൽകുന്നു.
  • നോട്ട് ഇൻട്രസ്റ്റഡ്: ഈ ഓപ്ഷൻ ഉപയോഗിക്കുന്നത് 86 മടങ്ങ് റീച്ച് കുറയ്ക്കും.
  • ബ്ലോക്ക് ചെയ്യൽ: ഉപയോക്താവ് ബ്ലോക്ക് ചെയ്താൽ അത് 62 മടങ്ങ് നെഗറ്റീവ് വെയ്റ്റ് നൽകുന്നു.

വിവാദങ്ങളുണ്ടാക്കി ലൈക്കുകൾ നേടാൻ ശ്രമിക്കുന്ന റേജ് ബെയ്റ്റിംഗ് രീതി പരാജയമാണെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു. വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന റിപ്പോർട്ടുകളും ബ്ലോക്കുകളും അക്കൗണ്ടിന്റെ മൊത്തത്തിലുള്ള റീച്ച് ഇല്ലാതാക്കും. ഇതോടൊപ്പം, ഒരു അക്കൗണ്ടിന്റെ നിലവാരം പരിശോധിക്കാൻ സഹായിക്കുന്ന അണ്ടർ ദ ഹൂഡ് എന്ന പുതിയ ഫീച്ചറും എക്സ് പരീക്ഷിക്കുന്നുണ്ട്. സ്പാം പോസ്റ്റുകൾ പോലെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിൽ ഉണ്ടോ എന്ന് ഉപയോക്താക്കൾക്ക് തന്നെ ഇത് വഴി തിരിച്ചറിയാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskReachviralSocial MediaTech News
News Summary - Reach, Algorithm, X, Viral Formula,
Next Story