Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീമൻ പാമ്പുകളെ കുടുക്കാൻ കുഞ്ഞൻ മുയലുകൾ; ഫ്ലോറിഡയിൽ പരീക്ഷണത്തിന് ഉപയോഗിക്കുന്നത് എഐ റോബോട്ടിക് മുയലുകൾ

text_fields
bookmark_border
https://www.madhyamam.com/tags/robots
cancel

സാധാരണ ഗതിയിൽ പാമ്പുകളാണ് മുയലുകളെ വേട്ടയാടുന്നത്. എന്നാൽ ഫ്ലോറിടയിൽ കാര്യം കുറച്ച് വ്യത്യസ്തമാണ്. മുയലുകളാണ് ഇവിടത്തെ ഭീമൻ പൈത്തണുകളെ വേട്ടയാടുന്നത്. അങ്ങനെ വേറും മുയലുകളല്ല, നല്ല അസ്സൽ എഐ റോബോട്ട് മുയലുകളാണ് ചതുപ്പുനിലങ്ങളിൽ ഭീതി പരത്തുന്ന ഈ ബർമീസ് പൈത്തണുകളെ പിടികൂടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

2025-ൽ സൗത്ത് ഫ്ലോറിഡ വാട്ടർ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റും ഫ്ലോറിഡ സർവകലാശാലയും സംയുക്തമായാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. മലമ്പാമ്പുകളുടെ പ്രധാന ഇരകളായ മുയലുകളുടെ രൂപവും ഗന്ധവും ചൂടുമുള്ള ഈ റോബോട്ടുകൾ ഒളിച്ചിരിക്കുന്ന പാമ്പുകളെ മാളങ്ങളിൽ നിന്നും പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നു.

പാമ്പുകൾ ഇരതേടാനുപയോഗിക്കുന്ന താപസംവേദനക്ഷമതയെയും ഗന്ധത്തെയും ലക്ഷ്യമിട്ടാണ് ഈ റോബോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. ചുറ്റുപാടുകൾ നിരീക്ഷിക്കാൻ സഹായിക്കുന്ന എഐ ക്യാമറകൾ റോബോട്ടുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാമ്പുകൾ അടുത്തുവരുമ്പോൾ ക്യാമറകൾ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നു.

വിവരം ലഭിച്ചയുടൻ പരിശീലനം ലഭിച്ച പാമ്പ് പിടുത്ത വിദഗ്ദ്ധരെ സ്ഥലത്തേക്ക് അയച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടുകയാണ് ചെയ്യുന്നത്. 1970-കളിൽ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് പ്രദേശത്ത് എത്തിയ ബർമീസ് മലമ്പാമ്പുകൾ പിന്നീട് അവിടുത്തെ ആവാസവ്യവസ്ഥക്ക് വലിയൊരു ശാപമായി മാറി. നിലവിൽ ലക്ഷക്കണക്കിന് പാമ്പുകൾ ഈ പ്രദേശത്തുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

ഇവയുടെ കടന്നുവരവ് കാരണം ഫ്ലോറിഡയിലെ തദ്ദേശീയ ജീവികളായ മാൻ വർഗ്ഗങ്ങൾ, പക്ഷികൾ, തുടങ്ങിയവക്കുള്ള ഭക്ഷണ ലഭ്യത വൻതോതിൽ കുറഞ്ഞു. യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം ഈ പാമ്പുകളുടെ വർദ്ധനവ് മൂലം പ്രദേശത്തെ റെക്കൂൺ, ഒപ്പസം തുടങ്ങിയ ചെറിയ ജീവികളുടെ എണ്ണത്തിൽ 99 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

ഈ റോബോട്ടിക് പദ്ധതിക്ക് പുറമെ, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ എല്ലാ വർഷവും ഫ്ലോറിഡ പൈത്തൺ ചലഞ്ച് എന്ന പേരിൽ വലിയൊരു മത്സരവും സംഘടിപ്പിക്കാറുണ്ട്. 2026-ലെ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 907 മത്സരാർത്ഥികൾ പങ്കെടുക്കുകയും 280 മലമ്പാമ്പുകളെ പിടികൂടുകയും ചെയ്തു. ഈ മത്സരത്തിലൂടെ ഇതുവരെ 1,600-ലധികം പാമ്പുകളെയാണ് കണ്ടെത്തി നീക്കം ചെയ്തത്.

2017 മുതൽ ഇതുവരെ 19,000-ത്തിലധികം മലമ്പാമ്പുകളെയാണ് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പിടികൂടിയിട്ടുള്ളത്. ഈ പുതിയ റോബോട്ടിക് മുയൽ പദ്ധതിയോടെ ഈ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rats are using to catch pythons
Next Story