Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനീസ്​ വേരുകൾ ഒഴിവാക്കി പുതിയ പബ്​ജി ഗെയിമെത്തി
cancel
Homechevron_rightTECHchevron_rightTech Newschevron_rightചൈനീസ്​ വേരുകൾ...

ചൈനീസ്​ വേരുകൾ ഒഴിവാക്കി പുതിയ പബ്​ജി ഗെയിമെത്തി

text_fields
bookmark_border

ന്യൂഡൽഹി: ഗെയിമർമാർ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പബ്​ജി ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ചു. പബ്​ജി ന്യൂ സ്​റ്റേറ്റ്​ എന്ന പുതിയ ഗെയിമാണ്​ ദക്ഷിണ കൊറിയൻ വിഡിയോ ഗെയിം ഡെവലപ്പറും പബ്​ജിയുടെ നിർമാതാക്കളുമായ ക്രാഫ്​റ്റൺ ആഗോളതലത്തിൽ ലോഞ്ച്​ ചെയ്​തിരിക്കുന്നത്​​​. ഗൂഗ്​ൾ ​പ്ലേ സ്​റ്റോറിൽ പോയാൽ പുതിയ പേരിലെത്തിയ ഗെയിം ഡൗൺലോഡ്​ ചെയ്യാം. ആപ്പിൾ പ്ലേ സ്​റ്റോറിൽ നവംബർ 12 മുതലാണ്​ ലഭ്യമാകുക.

​2020 സെപ്​റ്റംബറിൽ ചൈനീസ്​ കമ്പനിയായ ടെൻസെന്‍റിന്‍റെ കീഴിലുള്ള പബ്​ജി മൊബൈൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ​ഇതോടെ ഇന്ത്യൻ വിപണിക്ക്​ അ​നുയോജ്യമായ രീതിയിൽ മാറ്റം വരുത്തി ചൈനീസ്​ ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്​റ്റൺ​ ബാറ്റിൽഗ്രൗണ്ട്​ മൊബൈൽ ഇന്ത്യ (Battlegrounds Mobile India, ബി.ജി.എം.ഐ) എന്ന പേരിൽ മറ്റൊരു ഗെയിം ലോഞ്ച്​ ചെയ്യുകയായിരുന്നു. ബി.​ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്​ഥാനമായ ടെൻസന്‍റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്​റ്റൺ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ പുതിയ പബ്​ജി ന്യൂ സ്​റ്റേറ്റ്​ വികസിപ്പിച്ചെടുത്തതിൽ ചൈനീസ്​ കമ്പനിക്ക്​ പങ്കില്ലെന്നാണ്​ വിവരം.

ഗൂഗ്​ൾ ​പ്ലേയിൽ ഏകദേശം 1.4 ജി.ബി സൈസുള്ളതാണ്​ പബ്​ജി ന്യൂ സ്​റ്റേറ്റ്​. വിവിധ ഫോണുകളിൽ വ്യത്യസ്​ഥ സൈസുകളിലായിരിക്കും. ആൻഡ്രോയ്​ഡ്​ വേർഷൻ 6 അല്ലെങ്കിൽ അതിന്​ മുകളിലുള്ള ഫോണുകളിൽ ഗെയിം സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം.

ആഗോളതലത്തിൽ 17 ഭാഷകളിൽ പുതിയ ഗെയിം ലഭ്യമാകുമെന്ന്​ ക്രാഫ്​റ്റൺ അറിയിച്ചു. സ്​മാർട്ട്​​ഫോൺ ഗെയിമർമാർക്ക്​ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നതാണ്​ പുതിയ പബ്​ജിയെന്നാണ്​ നിർമാതാക്കളുടെ അഭിപ്രായം. പബ്​ജി പോലെ ഒരു ബാറ്റിൽ റോയൽ ഗെയിം, പബ്​ജിയിൽ ഉള്ളതുപോലെ ഇൻ-ഗെയിം ഇവൻറുകളും പുതുപുത്തൻ ഒൗട്ട്​ഫിറ്റുകളും തോക്കും പടക്കോപ്പുകളുമെല്ലാം തന്നെ 'പബ്​ജി ന്യൂ സ്​റ്റേറ്റിലും' ഉണ്ടാകും.

പബ്​ജി ന്യൂ സ്​റ്റേറ്റ്​ വിശേഷങ്ങൾ

പബ്​ജി മൊബൈൽ, ബി.ജി.എം.​െഎ, കോൾ ഒാഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പിന്തുടർന്നുപോരുന്ന ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള ഗെയിമാണ്​ പബ്​ജി ന്യൂ സ്​റ്റേറ്റും. എന്നാൽ, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെൻറുകളുമാണ്​ മറ്റ്​ ഗെയിമുകളുമായി ക്രാഫ്​റ്റൺ നിർമിച്ച ന്യൂ സ്​റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്​.

2051-ലാണ്​ ഗെയിം സജ്ജീകരിച്ചിരിക്കുന്നത്​. ഗെയിമേഴ്​സിന്​ ആസ്വദിക്കാനായി മൂന്ന്​ പതിറ്റാണ്ടിന്​ ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നൽകിയിട്ടുണ്ട്​. പബ്​ജി ​മൊബൈലിൽ നേരത്തെയുണ്ടായിരുന്ന എറാങ്കൽ (Erangel) എന്ന മാപ്പിനോട്​ സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ്​ സൗകര്യങ്ങളും നിറച്ച്​ ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പർമാർ ശ്രമിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGKraftonPUBG New State
News Summary - PUBG New State Launched by Krafton Globally
Next Story