പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു
text_fieldsന്യൂഡൽഹി: ടെൻസെൻറ് ഗെയിംസിെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. പബ്ജി ഇന്ത്യ എന്ന പേരിൽ പുതിയ ഗെയിമായാണ് ഇക്കുറി വരവ്. ഇന്ത്യൻ മാർക്കറ്റിനായാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനിയുടെ നിർമാതാക്കൾ അറിയിച്ചു.
സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ സർക്കാറിെൻറ എല്ലാ നിർദേശങ്ങളും പാലിക്കുമെന്നും ഗെയിം പ്ലേയിൽ ഇന്ത്യക്കായുള്ള മാറ്റങ്ങളുമുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിൽ പ്രാദേശിക ഓഫീസ് തുടങ്ങുമെന്നും 100ഓളം ജീവനക്കാരെ ഇവിടെ നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് പബ്ജി നിരോധിക്കുന്നത്. തുടർന്ന് ഒക്ടോബറോടെ പബ്ജി ഇന്ത്യയിൽ നിന്ന് പൂർണമായും പിൻവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

