Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pubg
cancel
Homechevron_rightTECHchevron_rightTech Newschevron_rightതിരിച്ചവരവിനൊരുങ്ങി...

തിരിച്ചവരവിനൊരുങ്ങി പബ്​ജി; ദക്ഷിണ കൊറിയൻ കമ്പനി അവകാശം തിരിച്ചെടുത്തു

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധനം ഏർ​പ്പെടുത്തിയ ജനപ്രിയ ഗെയിമായ പബ്​ജി രാജ്യത്ത്​ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്​ജി മൊബൈൽ ആപ്ലിക്കേഷൻെറ അവകാശം ടെൻസൻറ്​ കമ്പനിയിൽനിന്ന്​ കൊറിയൻ കമ്പനി തിരിച്ചെടുത്തതോടെയാണ്​ രണ്ടാംവരവിന്​ കള​മൊരുങ്ങുന്നത്​.

ദക്ഷിണകൊറിയൻ കമ്പനിയായ ബ്ലൂഹോളിൻെറ ഉപ സ്​ഥാപനമായ പബ്​ജി കോർപറേഷനാണ്​ പബ്​ജി ഗെയിമിൻെറ നിർമാതാക്കൾ. എന്നാൽ ഗെയി​മിൻെറ മൊബൈൽ ആപ്​ നിർമിച്ചത്​ ചൈനീസ്​ കമ്പനിയായ ടെൻസെൻറ്​ ആയിരുന്നു. ഇതേ തുടർന്നാണ്​ രാജ്യത്ത്​ പബ്​ജിക്ക്​ നിരോധനം ഏർപ്പെടുത്തിയത്​. ചൈനീസ്​ കമ്പനിയെന്ന പേരിൽ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആപ്പ്​ അവകാശം പബ്​ജി കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ പബ്​ജിക്ക്​ ഏർപ്പെടുത്തിയ നിരോധനം ഉടൻ നീക്കാനാണ്​ സാധ്യത.

'സുരക്ഷയും സ്വകാര്യതയും മാനിച്ച്​ സർക്കാർ ഏർപ്പെടുത്തിയ നിരോധനം പബ്​ജി കോർപറേഷൻ പൂർണമായും മനസിലാക്കുന്നു. പബ്​ജി കളിക്കുന്നവരുടെ സ്വകാര്യതക്കും കമ്പനി മുൻഗണന നൽകുന്നു. ഈ സാഹചര്യത്തിൽ സർക്കാറുമായി ചേർന്ന്​ നിയമങ്ങളെല്ലാം പാലിച്ച്​ ഗെയിം തി​രികെയെത്തിക്കാൻ നടപടി സ്വീകരിക്കും. പബ്​ജി മൊബൈൽ ആപുമായി ഇനി ടെൻസൻറ്​ ഗെയിംസിന്​ യാതൊരു ബന്ധവുമില്ല. പബ്​ജി കോർപറേഷൻ മുഴുവനായി പബ്​ജി ഗെയിമിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉടൻ തന്നെ രാജ്യ​ത്തെ നിരോധനം നീക്കുമെന്നാണ്​ പ്രതീക്ഷ' -പബ്​ജി കോർപറേഷൻ പ്രസ്​താവനയിൽ അറിയിച്ചു.

ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ്​ രാജ്യത്ത്​ പബ്​ജി ഉൾപ്പെടെ 118 ചൈനീസ്​ ആപ്പുകൾ നിരോധിച്ചത്​. ഇൻഫർമേഷൻ ടെക്​നോളജി നിയമത്തിൻെറ 69ാം വകുപ്പ്​ അനുസരിച്ചായിരുന്നു നിരോധനം. അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതാണ്​ നിരോധനത്തിൻെറ കാരണം. രാജ്യത്ത്​ 33 ലക്ഷം പേരാണ്​ പബ്​ജി കളിച്ചുകൊണ്ടിരുന്നത്​. നേരത്തേ ടിക്​ടോക്​, യു.സി ബ്രൗസർ, ക്​സെൻഡർ തുടങ്ങി 59ഓളം ചൈനീസ്​ ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGTencentPUBG corporationBluehole
News Summary - PUBG may return to India soon
Next Story