Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ചങ്കാണെ...

'ചങ്കാണെ ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്കുയിരാണെ'; നിരോധനത്തിനെതിരെ പ്രതിഷേധ പ്രകടനം

text_fields
bookmark_border
ചങ്കാണെ ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്കുയിരാണെ; നിരോധനത്തിനെതിരെ പ്രതിഷേധ പ്രകടനം
cancel

പത്തനംതിട്ട: ചൈനീസ് ഗെയി‌മിങ്ങ് ആപ്പായ പബ്ജി മൊബൈൽ നിരോധിച്ചതിനെ തുടർന്ന്​ ഒരുകൂട്ടം യുവാക്കള്‍ നടത്തിയ പ്രതിഷേധ ജാഥ സമൂഹമാധ്യമങ്ങളില്‍‌ വൈറലായി. പത്തനംതിട്ട ജില്ലയിലെ വായ്​പൂര് എന്ന സ്ഥലത്തായിരുന്നു സംഭവം. ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തിനാണ്​ നിരോധിച്ചതെന്നാണ് യുവാക്കൾ ചോദിക്കുന്നത്​.

ഇന്നലെയായിരുന്നു പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചുകൊണ്ട്​ കേന്ദ്ര ഐ.ടി ​മന്ത്രാലയം ഉത്തരവിട്ടത്​. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയായിരുന്നു​ കടുത്ത​ തീരുമാനമെടുത്തത്​. ഇൻഫർമേഷൻ ടെക്​നോളജി നിയമത്തി​െൻറ 69 എ വകുപ്പ്​ പ്രകാരമാണ്​ ആപ്പുകൾ നിരോധിച്ചത്​. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെന്ന്​ സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പബ്ജി ഗെയിം സോൾ ആസ്ഥാനമക്കിയുള്ള ദക്ഷിണകൊറിയൻ ഗെയിമാണ്​. എന്നാൽ, ഏറ്റവും കൂടതൽ ആളുകൾ കളിക്കുന്ന ഗെയിമി​െൻറ മൊബൈൽ വേർഷ​െൻറ ഉടമകൾ ടെൻസെൻറ്​ ഗെയിംസ് എന്ന ചൈനീസ് ടെക് കമ്പനിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGPUBG GamePUBG addictpubg ban
News Summary - protest against pubg ban in pathanamthitta
Next Story