Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightരാജ്യം 5ജിയിൽ; 13...

രാജ്യം 5ജിയിൽ; 13 നഗരങ്ങളിൽ ഇനി അതിവേഗ ഇന്‍റർനെറ്റ്

text_fields
bookmark_border
5g-modi
cancel

ന്യൂഡൽഹി: ഏറെകാലമായി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ (5ജി) ടെലി കമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക 'അഞ്ചാംതലമുറ' ഇൻറർനെറ്റ് സേവന സാങ്കേതികയുടെ പ്രഖ്യാപനം നടത്തിയത്.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ചണ്ഡീഗഡ്, ഗുരുഗ്രാം, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗർ, അഹമ്മദാബാദ്, ജാംനഗർ എന്നീ 13 തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യം 5ജി എത്തുക. രണ്ടു വർഷത്തിനകം 5-ജി സേവനം രാജ്യമാകെ വ്യാപിപ്പിക്കും. ഇന്ത്യൻ സമൂഹത്തിന്റെ വലിയ മാറ്റത്തിനും ഇത് കാരണമായേക്കാവുന്ന 5ജി സാമ്പത്തിക മേഖലയിൽ 2035ഓടെ 45,000 കോടി ഡോളറിന്റെ (ഏതാണ്ട് 36 ലക്ഷം കോടി രൂപ) സ്വാധീനമുണ്ടാക്കാൻ കഴിയും.

നിലവിലുള്ള 4ജിയേക്കാൾ പല മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈൽ ഫോണുകളിലേക്ക് സെക്കന്റുകൾകൊണ്ട് സിനിമ ഉൾപ്പെടെ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സർവമേഖലകളിലും മാറ്റം പ്രകടമാകും.

കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാറിന് ലഭിച്ചത്. സ്പെക്ട്രത്തിനായി ഏറ്റവും തൽ തുക ചെലവഴിച്ചത് റിലയൻസ് ജിയോ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra Modi5G services
News Summary - PM Modi launches 5G services at 6th India Mobile Congress
Next Story