Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
whatsapp
cancel
Homechevron_rightTECHchevron_rightTech Newschevron_right‘പ്ലേ ഒൺലി വൺസ് ഓഡിയോ,...

‘പ്ലേ ഒൺലി വൺസ് ഓഡിയോ, ഹ്രസ്വ വിഡിയോ സന്ദേശം’; വാട്സ്ആപ്പിലേക്ക് എത്തുന്ന രണ്ട് ഫീച്ചറുകൾ ഇതാ...

text_fields
bookmark_border

വാട്സ്ആപ്പിലേക്ക് രണ്ട് മികച്ച ഫീച്ചറുകൾ കൂടി എത്തുന്നു. ഒരു തവണ മാ​ത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ സന്ദേശവും ഐഫോൺ യൂസർമാർക്കായി ​ വിഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനുമാണ് വാട്സ്ആപ്പിലേക്ക് എത്താൻ പോകുന്നത്.

പ്ലേ വൺസ് ഓഡിയോ...


വാട്സ്ആപ്പിൽ നിലവിലുള്ള വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണിത്. ഒരു തവണ മാ​ത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ഫീച്ചറാണ് വ്യൂ വൺസ്. ഒരു തവണ തുറന്നുനോക്കിയാൽ, അത് സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ പോലും സാധിക്കില്ല.

സമാനരീതിയിൽ ഒരു തവണ മാ​ത്രം കേൾക്കാൻ സാധിക്കുന്ന ഓഡിയോ സന്ദേശം ആപ്പിൽ എത്തിക്കാൻ വേണ്ടിയാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. അത്തരം വോയിസ് മെസ്സേജുകൾ സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ റെക്കോർഡ് ചെയ്യാനോ സാധിക്കില്ല. വരും ദിവസങ്ങളിൽ വാട്സ്ആപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്കായി ഈ ഫീച്ചർ അവതരിപ്പിക്കും. തുടർന്ന് എല്ലാ യൂസർമാരി​ലേക്കും എത്തും.

ഹ്രസ്വ വിഡിയോ സന്ദേശം

ഐഫോൺ ഉപയോക്താക്കളെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചറുമായും വാട്സ്ആപ്പ് എത്തുന്നുണ്ട്. WABetaInfo പറയുന്നത് അനുസരിച്ച്, ഈ സവിശേഷത ഓഡിയോ സന്ദേശങ്ങൾക്ക് സമാനമായി പ്രവർത്തിക്കും, അതായത് വീഡിയോ സന്ദേശം റെക്കോർഡുചെയ്യുമ്പോൾ ഉപയോക്താക്കൾ ക്യാമറ ബട്ടൺ ടാപ്പുചെയ്‌ത് പിടിക്കേണ്ടതുണ്ട്. ഈ വീഡിയോ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും.

ഹ്രസ്വ വിഡിയോ സന്ദേശങ്ങൾ സേവ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ കഴിയില്ല, പക്ഷേ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കാനോ സ്ക്രീൻ റെക്കോർഡ് ചെയ്യാനോ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video messageWhatsApp featuresWhatsAppMalayalam NewsTech Newsaudio messages
News Summary - play only once audio messages, short video message; Here are two features coming to WhatsApp…
Next Story