Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആമസോണിനും...

ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരായ സി.സി.​െഎ അന്വേഷണത്തിന് അനുമതി

text_fields
bookmark_border
ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരായ സി.സി.​െഎ അന്വേഷണത്തിന് അനുമതി
cancel

ബംഗളൂരു: ഇ-കോമേഴ്​സ്​ ഭീമന്മാരായ ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരെ അന്വേഷണവുമായി മുന്നോട്ടുപോവാൻ കർണാടക ഹൈക്കോടതി അനുമതി. കോംപറ്റീഷൻ കമ്മീഷൻ ഒാഫ്​ ഇന്ത്യ(സി.സി.​െഎ) കഴിഞ്ഞ വർഷം ജനുവരി 13ന്​ നൽകിയ ഉത്തരവ്​ ​ശരിവെച്ച ഹൈക്കോടതി, ഉത്തരവിനെതിരെ ആമസോൺ സെല്ലർ സർവിസസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​, ഫ്ലിപ്​കാർട്ട്​ ഇൻറർനെറ്റ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നിവ നൽകിയ ഹരജി തള്ളി. ഹരജിക്കാരുടെ ആവശ്യം ഇൗ സാഹചര്യത്തിൽ ന്യായമെന്ന്​ കരുതാനാവില്ലെന്നും സി.സി.​െഎ ഉത്തരവിൽ ഒരു തരത്തിലും ഇടപെടുന്നില്ലെന്നും ജസ്​റ്റിസ്​ പി.എസ്​. ദിനേശ്​ കുമാർ ഉത്തരവിൽ വ്യക്തമാക്കി.

സി.സി.​െഎ ഉത്തരവിന്​ മുമ്പ്​ നോട്ടീസ്​ നൽകിയില്ലെന്നായിരുന്നു ഇ കോമോഴ്​സ്​ കമ്പനികളുടെ ഹരജിയിലെ പ്രധാന വാദം. എന്നാൽ, സെക്​ഷൻ 26(ഒന്ന്​) പ്രകാരമുള്ള ഉത്തരവിന്​ കക്ഷികൾക്ക്​ മുൻകൂർ നോട്ടീസ്​ നൽകേണ്ടതില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മെൻറ്​ ആക്​ട്​ (ഫെമ) ലംഘനത്തി​െൻറ പേരിൽ ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അന്വേഷണം നടക്കുന്നുണ്ട്​. സമാന്തര അന്വേഷണം സി.സി.​െഎയുടെ ഡയറക്​ടർ ജനറലിനും നടത്താമെന്ന്​ ഉത്തരവിൽ വ്യക്തമാക്കി.

ആമസോണും ഫ്ലിപ്​കാർട്ടും അനുവദിക്കുന്ന ഒാൺലൈൻ വിൽപന പ്ലാറ്റ്​ഫോമിൽ ചില വിൽപനക്കാർക്ക്​ മാത്രം പ്രത്യേക പരിഗണനയും വൻ ഡിസ്​കൗണ്ടും നൽകുന്നതായും ഇത്​ മറ്റു പല വിൽപനക്കാരുടെയും കച്ചവടം നിർത്തിക്കാനിടയാക്കിയെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ ​െചറുകിട^ ഇടത്തരം വ്യാപാരികളുടെ കൂട്ടായ്​മയായ ഡൽഹി വ്യാപാർ മഹാസംഘ്​ (ഡി.വി.എം) പരാതിയുമായി 2019 ഒക്​ടോബറിൽ കോംപറ്റീഷൻ കമ്മീഷനെ സമീപിച്ചതോടെയാണ്​ കേസി​െൻറ തുടക്കം. തങ്ങളു​െട ഉൽപന്നങ്ങൾ വിൽക്കുന്നതിൽ ഇകോമേഴ്​സ്​ കമ്പനികൾ അദൃശ്യ നിയന്ത്രണം ഏർപ്പെടുത്തിയതായി അവർ ആരോപിച്ചു. വിപണി ആർക്കും സ്വന്തമാക്കി വെക്കാനാവില്ലെന്നും പല സ്​മാർട്ട്​ ഫോണുകളും വിപണിയിലിറക്കു​ന്നത്​ ഇകോമേഴ്​സ്​ കമ്പനികളിലൂടെ മാത്രമാണെന്നും ഇത്​ കോംപറ്റീഷൻ ആക്​ടി​െൻറ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

വൻകിടക്കാർ ഒാഫറുകളും ഡിസ്​കൗണ്ടുകളും നൽകി വിപണി പിടിക്കുകയാ​െണന്നും ചെറുകിടക്കാരെ പുറംതള്ളാനുള്ള അജണ്ട എപ്പോഴും ഇതിന്​ പിന്നിലുണ്ടെന്ന്​ നിരീക്ഷിച്ച കോംപറ്റീഷൻ കമ്മീഷൻ, വ്യാപാരികളുടെ പരാതിയിൽ ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടു. ഇതോടെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഹരജിയിൽ കഴിഞ്ഞവർഷം ഫെബ്രുവരി 14ന്​ ഹൈക്കോടതി താൽക്കാലിക സ്​റ്റേ ഉത്തരവ്​ പുറപ്പെടുവിച്ചു. ഉത്തരവിനെതിരെ സി.സി.​െഎ സുപ്രീംകോടതിയെ സമീപി​െച്ചങ്കിലും കഴിഞ്ഞ ഒക്​ടോബറിൽ ഹരജി മടക്കിയ പരമോന്നത കോടതി, ഹൈക്കോടതിയെത്തന്നെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

Show Full Article
TAGS:Amazon Flipkart CCI investigation Antitrust Lawsuit 
News Summary - Permission for CCI investigation against Amazon and Flipkart
Next Story