Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെഗസസ്​ എഫക്​ട്​; സ്​മാർട്ട്​ഫോണും ഫോൺ നമ്പറും മാറ്റി ഫ്രഞ്ച്​ പ്രസിഡൻറ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightപെഗസസ്​ എഫക്​ട്​;...

പെഗസസ്​ എഫക്​ട്​; സ്​മാർട്ട്​ഫോണും ഫോൺ നമ്പറും മാറ്റി ഫ്രഞ്ച്​ പ്രസിഡൻറ്​

text_fields
bookmark_border

ഇസ്രായേൽ സ്​പൈവെയർ പെഗസസ്​ ഉപപയോഗിച്ച്​ നടന്ന ചാരവൃത്തിയിൽ ലോകനേതാക്കളും ഇരയായെന്നുള്ള വാർത്തകൾ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്​​. ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവൽ മാ​ക്രോൺ, പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്​ സിറിൽ റാംപോസ എന്നിവരടക്കം 14ഓളം രാഷ്​ട്രതലവൻമാരുടെ ഫോണുകളാണത്രേ​ ഇത്തരത്തിൽ ചോർത്തിയത്​.

സംഭവത്തിന്​ പിന്നാലെ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൻ മാക്രോൺ അദ്ദേഹത്തി​െൻറ സ്​മാർട്ട്​ഫോണും ഫോൺ നമ്പറും മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റോയിറ്റേഴ്​സിനോട്​ വെളിപ്പെടുത്തി. "അദ്ദേഹത്തിന് നിരവധി ഫോൺ നമ്പറുകൾ ഉണ്ട്. ഇതിനർത്ഥം അദ്ദേഹം ചാരവൃത്തിക്ക്​ ഇരയായെന്നല്ല, ഇതൊരു അധിക സുരക്ഷ മാത്രമാണ്​.. -ഉദ്യോഗസ്ഥർ വ്യക്​തമാക്കി. പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മാക്രോൺ ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. പ്രസിഡൻറ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രായേലി ടെക് കമ്പനിയായ എൻ‌.എസ്‌.ഒ ഗ്രൂപ്പ് തങ്ങളുടെ പെഗസസ് സ്പൈവെയർ മാക്രോണിനെ ലക്ഷ്യമാക്കി ഉപയോഗിച്ചുവെന്ന ആരോപണം നിരസിച്ചിരുന്നു.

പെഗസസ്​: പാകിസ്​താൻ ആശങ്ക പ്രകടിപ്പിച്ചു

ഇസ്​ലാമാബാദ്​: ഇസ്രായേലി​െൻറ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളിൽ അതീവ ആശങ്ക പ്രകടിപ്പിച്ച്​ പാകിസ്​താൻ പ്രധാന​മന്ത്രി ഇംറാൻ ഖാൻ. സംഭവത്തിൽ യു.എൻ അന്വേഷണം നടത്തണമെന്നും ഇംറാൻ ആവശ്യപ്പെട്ടു. പെഗസസി​െൻറ ഫോൺ ചോർത്തലിൽ ഇംറാനടക്കമുള്ള ലോകനേതാക്കൾ ഉൾപ്പെട്ടിരുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PegasusPegasus ScandalPegasus spywareFrench President Emmanuel Macron
News Summary - Pegasus spyware controversy French President changes phone and number
Next Story